2017 March 24 Friday
തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യനാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും
- മുഹമ്മദ് നബി (സ്വ)

മനുഷ്യജാലിക ഇന്ന് വളാഞ്ചേരിയിലും അരീക്കോട്ടും

 

 

 

 

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക ഇന്ന് അരീക്കോട്ടും വളാഞ്ചേരിയിലും നടക്കും. രാവിലെ ജാലിക നഗരിയില്‍ പതാക ഉയര്‍ത്തും. അരീക്കോട്ട് വൈകിട്ട് മൂന്നിന് പുത്തലം സ്റ്റേഡിയത്തില്‍നിന്ന് പ്രകടനം തുടങ്ങി വാഴക്കാട് റോഡ് ജങ്ഷനില്‍ മൈതാനിയിലും വളാഞ്ചേരിയില്‍ കുറ്റിപ്പുറം റോഡില്‍ ഓണിയംപാലം പരിസരത്തുനിന്നു തുടങ്ങി കോഴിക്കോട് റോഡില്‍ പാലച്ചോടിലും ജാലിക തീര്‍ക്കും. അരീക്കോട്ട് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ബഷീര്‍ ഫൈസി ദേശമംഗലം പ്രസംഗിക്കും. വളാഞ്ചേരിയില്‍ സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ അധ്യക്ഷനാകും. സത്താര്‍ പന്തല്ലൂര്‍ പ്രസംഗിക്കും.