2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മനുഷ്യക്കടത്തിന് മതിയായ തെളിവില്ലെന്ന് പൊലിസ്

കൊച്ചി: മുനമ്പം മനുഷ്യക്കടത്തിനെക്കുറിച്ചുള്ള അന്വേഷണം വിലയിരുത്താന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ സമയം വേണമെന്നും പൊലിസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
മനുഷ്യക്കടത്തിന് കേസെടുക്കാന്‍ മതിയായ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലിസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഇരകളെ കണ്ടെത്തി ചോദ്യം ചെയ്താലെ മനുഷ്യക്കടത്ത് ആണോ എന്നു വ്യക്തമാകൂ. മനുഷ്യക്കടത്തിന്റെ സൂത്രധാരന്‍ ശ്രീലങ്കന്‍ സ്വദേശി ശ്രീകാന്തന്‍ ആണെന്നും ഇയാളടക്കം ഒന്‍പതു പേരെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും പൊലിസ് സത്യാവാങ്മൂലത്തില്‍ വിശദീകരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.