2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മനസ്സും ശരീരവും അല്ലാഹുവിലേക്ക് സമര്‍പ്പിച്ച് ത്യാഗം ചെയ്യാന്‍ ഓരോ ഹാജിയും തയ്യാറാവണം: അബ്ദുസ്സമദ് പൂക്കോട്ടുര്‍

ജിദ്ദ : മനസ്സും ശരീരവും അല്ലാഹുവിലേക്ക് അര്‍പ്പിച്ച് ത്യാഗം ചെയ്യാന്‍ ഓരോ ഹാജിമാരും തയ്യാറാവണമെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടുര്‍. ഹജ്ജിന്റെയും ഉംറയുടെയും ലക്ഷ്യം അത് നിര്‍വഹിക്കാന്‍ വരുന്നവരുടെ വ്യക്തിപരമോ, കുടുംബപരമോ ആയ കാര്യ ലാഭങ്ങളാവരുതെന്നും, ഹജ്ജ് വേളയില്‍ പ്രയാസങ്ങളില്‍ മനുഷ്യന്റെ നിയന്ത്രണം വിട്ടുപോവരുതെന്നും, മനുഷ്യന്റെ പാപങ്ങള്‍ കഴുകിക്കളയുന്ന അമലാണ് ഹജ്ജെന്നും, അല്ലാഹുവിന്റെ പ്രീതി മാത്രമായിരിക്കണം ഓരോ ഹാജ്ജിയുടെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

ജിദ്ദ ഇസ്‌ലാമിക് സെന്റര്‍, എസ്.കെ.ഐ.സി, എസ്.വൈ.എസ് സംയുക്തമായി നടത്തിയ ഹജ്ജ് പഠന ക്ലാസ്സില്‍ ഹജ്ജിന്റെ ആത്മീയ പാഠങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷം വഹിച്ചു. മുസ്തഫ ഹുദവി ആക്കോട്, മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട്, മുസ്തഫ ബാഖവി ഊരകം, അബ്ദുല്ല ഫൈസി, അബ്ദുല്ല കുപ്പം, അബൂബക്കര്‍ ദാരിമി ആലംപാടി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, മുനീര്‍ ഫൈസി മാമ്പുഴ (മക്ക), മുജീബ് റഹ്മാനി, മുസ്തഫ ഫൈസി ചേറൂര്‍, എം.എ. റസാക്ക് മാസ്റ്റര്‍, അബൂബക്കര്‍ അരിമ്പ്ര, അന്‍വര്‍ ചേരങ്കൈ, നൗഷാദ് അന്‍വരി മോളൂര്‍, ഉസ്മാന്‍ എടത്തില്‍, ദില്‍ഷാദ് കാടാമ്പുഴ, മൊയ്ദീന്‍ കുട്ടി അരിമ്പ്ര എന്നിവര്‍ സംബന്ധിച്ചു. സവാദ് പേരാമ്പ്ര സ്വാഗതവും, എം. സി. സുബൈര്‍ ഹുദവി പട്ടാമ്പി നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.