2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

‘മനകളുടെ വള്ളുവനാട് ‘ ഫീച്ചര്‍ ഏറെ ശ്രദ്ധേയമായി

കെ.ടി സൈദലവി വിളയൂര്‍

. പോയ കാലത്തിന്റെ നന്മ നിറഞ്ഞ മഹത്തായ സ്മാരകങ്ങളാണ് ഓരോ മനകളും. കാലത്തിന്റെ കനല്‍വഴികളില്‍ നന്മകളുടെ മുഴുവന്‍ അടയാളങ്ങളും അസ്തമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടയിലെവിടെയോ ശേഷിക്കുന്ന ഇത്തരം സ്മാരകങ്ങള്‍ ഏവരുടെ മനസിലും തുയിലുണര്‍ത്തും. സോഷ്യല്‍ മീഡിയയില്‍ മാത്രം അഭിരമിക്കുന്ന പുതുതലമുറക്ക് ഒരുപക്ഷെ ഇവയുടെ സുഗന്ധം ആസ്വദിക്കാനോ അവയെ അടുത്തറിയാനോ സാധിച്ചുകൊള്ളണമെന്നില്ല.
കേരളീയത ഒരര്‍ഥത്തില്‍ നിലനിന്നുപോന്നത് ഇത്തരം നന്മയുടെ അടയാളങ്ങളിലൂടെയാണ്. അല്‍പം ആഢ്യത്വവും പെരുമയുമൊക്കെ അവിടങ്ങളില്‍ നിലകൊണ്ടിരുന്നുവെങ്കിലും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ കഥകള്‍ പറയാനുണ്ട് ഓരോ മനകള്‍ക്കും. വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം ഇടങ്ങളെ പുതിയ തലമുറക്കു പരിചയപ്പെടുത്തിയ റിയാസ് മങ്കടക്കും ‘ഞായര്‍ പ്രഭാത’ത്തിനും അഭിനന്ദനങ്ങള്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.