2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മനഃപ്പൂര്‍വം ഉത്തേജകം ഉപയോഗിച്ചിട്ടില്ല:

നര്‍സിങ്
ന്യൂഡല്‍ഹി: ഉത്തേജക വിവാദത്തില്‍ നാഡയ്ക്ക് മുന്നില്‍ അന്തിമ വാദത്തിനെത്തിയ നര്‍സിങ് യാദവ് കുറ്റം ഏറ്റു പറഞ്ഞു. താന്‍ ഉത്തോജകം ഉപയോഗിച്ചിട്ടുണ്ടെന്ന് നര്‍സിങ് വ്യക്തമാക്കി. എന്നാല്‍ ഇത് മനഃപ്പൂര്‍വമല്ലെന്നും താന്‍ അറിയാതെയാണ് ശരീരത്തില്‍ ഉത്തേജകം എത്തിയതെന്നും നര്‍സിങ് പറഞ്ഞു. ഇക്കാര്യങ്ങള്‍ വിലയിരുത്തി സംശയത്തിന്റെ അനുകൂല്യത്തില്‍ തനിക്ക് റിയോയില്‍ മത്സരിക്കാന്‍ അനുമതി നല്‍കണമെന്ന് നര്‍സിങ് കമ്മിറ്റിയെ അറിയിച്ചു. അതേസമയം താരത്തിന്റെ അഭിഭാഷകന്‍ വിധുസ്പത് സിംഗാനിയയും താരത്തിന്റെ പരിശോധനയില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് അപ്പീല്‍ കമ്മിറ്റിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
ജൂണ്‍ 23,24 തിയതികളിലായി താരം കുടിക്കുന്ന വെള്ളത്തിലാണ് ഉത്തേജകം കലര്‍ത്തിയതെന്ന് സിംഗാനിയ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News