2017 July 23 Sunday
അഴിമതി കൂടുമ്പോള്‍ നിയമങ്ങളും കൂടുന്നു
ടാസിറ്റസ്

മധ്യപ്രദേശില്‍ എ.ടി.എമ്മില്‍ നിന്ന് ലഭിച്ചത് ഒരു വശം മാത്രം പ്രിന്റ് ചെയ്ത 500 രൂപ നോട്ട്

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ എ.ടി.എമ്മില്‍ നിന്ന് ലഭിച്ചത് ഒരു വശം മാത്രം പ്രിന്റ് ചെയത 500 രൂപ നോട്ട്. ഗാന്ധിയുടെ ചിത്രമില്ലാത്ത 2,000 രൂപ നോട്ടുകള്‍ ലഭിച്ചതിന് പിന്നാലെയാണ് ഒരു വശം മാത്രം പ്രിന്റ് ചെയ്ത 500 രൂപ നോട്ട ലഭിച്ചത്. മധ്യപ്രദേശിലെ ഖരഖോണിലെ ജില്ലയില്‍ ബുധനാഴ്ച്ചയാണ് സംഭവം.

ഖാര്‍ഖോണ്‍ ജില്ലയിലെ ഹേമന്ത് സോണിക്കാണ് ഒരു വശം മാത്രം പ്രിന്റ് ചെയ്ത് 500 രൂപ നോട്ടുകള്‍ ലഭിച്ചത്. എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്ന് 1500 രൂപ പിന്‍വലിച്ചപ്പോഴാണ് ഇത്തരത്തില്‍ അച്ചടി പിശകുള്ള നോട്ടുകള്‍ ലഭിച്ചത്. പിന്‍വലിച്ച മൂന്ന് 500 രൂപ നോട്ടുകളില്‍ രണ്ടെണ്ണത്തില്‍ ഒരു ഭാഗം മാത്രമേ പ്രിന്റ് ചെയ്തിരുന്നുള്ളു.സോണി അപ്പോള്‍ തന്നെ ബാങ്കില്‍ വിവരമറിയിക്കുകയും ബാങ്ക് അധികൃതര്‍ നോട്ട് മാറ്റി നല്‍കുകയും ചെയ്തു.

ഖരഖോണ്‍ ജില്ലയില്‍ തന്നെ ഇത്തരത്തില്‍ 4500 രൂപ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ച വ്യക്തിക്കും ഒരു വശം മാത്രം പ്രിന്റ് ചെയ്ത 500 രൂപ നോട്ടുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.