2019 January 21 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

മധുരതരമായ സംഭാഷണം പോലെ

അശ്ഹര്‍ നൂഞ്ഞേരി, കണ്ണാടിപ്പറമ്പ്

അചഞ്ചല വിധി വരുമ്പോള്‍ മനുഷ്യനെ വിട്ട് ആത്മാവ് പറന്നകലുന്നു. പ്രതാപവും പത്രാസും പണവുമുള്ള സുഖ്യസൗഖ്യ ജീവിതത്തിന്റെ അതിര്‍ത്തിയിലെത്തുമ്പോഴാണ് സമ്പാദിച്ചുണ്ടാക്കിയതിന്റെ ഉപകാരശൂന്യത ആളുകള്‍ മനസിലാക്കുന്നത്. ഓരോ ആഴ്ചകളിലെയും ‘ഉള്‍ക്കാഴ്ച’കള്‍ വായനക്കാര്‍ക്കു പകരുന്ന അകസാരങ്ങളും തത്വജ്ഞാനങ്ങളും മഹത്തരമാണ്. സമൂഹത്തിനുള്ള കാലികമായ പാഠങ്ങളുമാണത്. മധുരസ്വരത്തിലുള്ള സംഭാഷണം പോലെയാണ് ‘ഉള്‍ക്കാഴ്ച’യുടെ വായന അനുഭവപ്പെടുന്നത്. നനവാര്‍ന്ന വായനക്ക് എഴുത്തുകാരനു നന്ദി രേഖപ്പെടുത്തുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.