2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

മധുരം വഴിയോരം പദ്ധതിക്ക് തുടക്കമായി

നീലേശ്വരം: പാതയോരം ഫലവൃക്ഷ സമൃദ്ധമാക്കാന്‍ ഗ്രീന്‍ യൂത്ത് കാസര്‍കോട് ആവിഷ്‌കരിച്ച മധുരം വഴിയോരം പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി മടിക്കൈ പഞ്ചായത്തിലെ പാതയോരങ്ങളില്‍ മാവ്, പ്ലാവ്, ചെറി, പേര തുടങ്ങി മുപ്പതോളം ഫലവൃക്ഷത്തൈകള്‍ നട്ടു.

ആഴ്ചയില്‍ ഒരു മരം നടുന്ന ചാലഞ്ച് ട്രീ പദ്ധതിക്കു പുറമേയാണിത്. എല്ലാ മാസവും ജില്ലയില്‍ ഇത്തരത്തില്‍ ഫലവൃക്ഷത്തൈകള്‍ നടും. ഗ്രീന്‍ യൂത്ത് കോര്‍ഡിനേറ്റര്‍ കെ.കെ ഷാജി, മഹേഷ്ബാബു, കെ.ശ്രീവിഷ്ണു, കെ.വി ശ്രീപ്രസാദ്, സച്ചിന്‍, അരുണ്‍, സച്ചിന്‍ മടിക്കൈ നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.