2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മദ്രാസ് ഐ.ഐ.ടിയില്‍ പി.എച്ച്.ഡി

മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പിഎച്ച്.ഡി, എം.എസ് പഠനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. എന്‍ജിനീയറിങ്, സയന്‍സ് പിഎച്ച്.ഡി നേടാന്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ ബിരുദാനന്തര ബിരുദവും ഗേറ്റ്, ജി.സി, ജെ.ആര്‍.എഫ് തത്തുല്യ യോഗ്യതയും വേണം. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് പിഎച്ച്.ഡിക്ക് ബിരുദവും നെറ്റ്ജ.ആര്‍.എഫും വേണം. മാനേജ്‌മെന്റ് വിഷയത്തില്‍ പിഎച്ച്.ഡിക്ക് ബിരുദാനന്തര ബിരുദത്തിനൊപ്പം കാറ്റ്, എക്‌സാറ്റ്മാറ്റ് അറ്റ്, മനറ്റ്, ജെ.ആര്‍.എഫ് ആണ് വേണ്ടത്.
എം.എസ് പഠനത്തിനും ബിരുദാനന്തര ബിരുദവും ഗേറ്റ്മാറ്റ് എക്‌സാറ്റ്ജിമാറ്റ് യോഗ്യതകള്‍ നേടിയിരിക്കണം.
എയറോസ്‌പേസ് എന്‍ജിനീയറിങ്, അപ്ലൈഡ് മെക്കാനിക്‌സ്, ബയോടെക്‌നോളജി, കെമിക്കല്‍ എന്‍ജിനീയറിങ്, കെമിസ്ട്രി, സിവില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, എന്‍ജിനീയറിങ് ഡിസൈന്‍, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ്, മാനേജ്‌മെന്റ്് സ്റ്റഡീസ്, മാത്തമാറ്റിക്‌സ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് എന്‍ജിനീയറിങ്, ഓഷന്‍ എന്‍ജിനീയറിങ്, ഫിസിക്‌സ് എന്നീ വിഷയങ്ങളില്‍ ഉന്നതപഠനത്തിന് അവസരമുണ്ട്.
പിഎച്ച്.ഡിക്കാര്‍ക്ക്  25,000 രൂപയും എം.എസ് വിദ്യാര്‍ഥികള്‍ക്ക് 12,400 രൂപയും സ്‌റ്റൈപന്‍ഡ് ലഭിക്കും.
esearch.iitm.ac.inwww.iitm.ac.in വെബ്‌സൈറ്റുകള്‍ വഴി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 200 രൂപ (എസ്.സി, എസ്.ടി, സ്ത്രീകള്‍ എന്നിവര്‍ക്കു 100) ഓണ്‍ലൈനായി അടക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 24. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.