2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

മദ്യലഹരിയില്‍ യുവാവ് അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

പൊന്നാനി: യുവാവ് മദ്യലഹരിയില്‍ അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ബിയ്യം ചെറുവായിക്കര തറപറമ്പില്‍ വീട്ടില്‍ സുധീഷാണ് (35) അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഇയാള്‍ മദ്യപിച്ചെത്തി അമ്മയെ അസഭ്യം പറയുകയും വീട്ടില്‍നിന്ന് ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെടുകയും മടവാള്‍ കൊണ്ട് അമ്മയുടെ വലുതു കൈക്ക് വെട്ടുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
അമ്മയുടെ പരാതി പ്രകാരം ഇയാളെ പൊന്നാനി പൊലിസ് അറസ്റ്റുചെയ്തു. എസ്.ഐ നൗഫല്‍, എ.എസ്.ഐ ആല്‍ബര്‍ട്ട്, സുധീര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാളെ പൊന്നാനി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.