2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

മദ്യനയത്തില്‍ സി.പി.എമ്മിന് വ്യക്തതയില്ല: വി.എം സുധീരന്‍

മണ്ണാര്‍ക്കാട്: മദ്യനയത്തില്‍ ഇടതുപക്ഷത്തിന് വ്യക്തതയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.എന്‍ ഷംസുദ്ദീന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അക്രമ – ബോംബ് രാഷ്ട്രീയത്തിന്റെ വാക്താക്കളാണ് ഇടതുപക്ഷമെന്നും അവര്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അഭിപ്രായപ്പെട്ടു. മതേതരത്വത്തിന് വളക്കൂറുള്ള മണ്ണാണ് കേരളം. അതുകൊണ്ട് തന്നെ ഇവിടെ മതതീവ്രവാദംഅനുവദിക്കില്ല. മതേതരത്വം നിലനിര്‍ത്താന്‍ ഐക്യമുന്നണിക്കെ സാധിക്കുകയൊള്ളു.
ബി.ജെ.പി മുക്ത ഭാരതമാണ് ഐക്യമുന്നണിയുടെ പ്രധാന ലക്ഷ്യം. ഭാരതത്തെ ഭ്രാന്താലയമാക്കുകയാണ് മോദി സര്‍ക്കാര്‍. സാമൂഹ്യ സന്തുലിതാവസ്ഥ തകര്‍ത്ത് സംഘര്‍ഷം വളര്‍ത്തുന്നതോടൊപ്പം വര്‍ഗീയ വാദികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സംരക്ഷണവും നല്‍കുന്നു. യു.ഡി.എഫ് വീണ്ടും അതികാരത്തിലെത്തിയാല്‍ ബീയര്‍, വൈന്‍ പോലോത്ത മദ്യങ്ങളുടെ ഉപഭോഗം കുറക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി അബ്ദുസമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. എടത്തനാട്ടുകര മേഖലാ യു.ഡി.എഫ് ചെയര്‍മാന്‍ പി. അഹമ്മദ് സുബൈര്‍ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍, കെ.പി.സി.സി സെക്രട്ടറിമാരായ പി.ജെ പൗലോസ്, വി.വി പ്രകാശന്‍, സ്ഥാനാര്‍ഥി അഡ്വ.എന്‍ ഷംസുദ്ദീന്‍, യു.ഡി.ഫ് മണ്ഡലം കണ്‍വീനര്‍ പി. അഹമ്മദ് അഷറഫ്, നേതാക്കളായ അഡ്വ.ടി.എ സിദ്ദീഖ്, വി.വി ഷൗക്കത്തലി, സി മുഹമ്മദ് ബഷീര്‍, കെ.ഹംസ, പൂതാനി നസീര്‍ ബാബു, കെ.ടി ഹംസപ്പ, ഹബീബുള്ള അന്‍സാരി, റഷീദ് ആലായന്‍, ഹുസൈന്‍ കോളശ്ശേരി, വി. ഉണ്ണീന്‍കുട്ടി, എം.പി.എ ബക്കര്‍ മാസ്റ്റര്‍, പി ഷാനവാസ്, എം അലി, അസൈനാര്‍ മാസ്റ്റര്‍, കെ.എ കരീം, എം അബൂബക്കര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ, പാറോക്കോട്ട് റഫീക്ക, എം റഹ്മത്ത്, വി പ്രീത, കുന്നുമ്മല്‍ സുനിത, വി.സി രാമദാസ്, തങ്കച്ചന്‍, പുത്തങ്കോട്ട് ഉമ്മര്‍, തങ്കച്ചന്‍, തച്ചമ്പറ്റ ഹംസ, അഡ്വ. സത്യനാഥന്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News