2018 September 21 Friday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

മദീന യാത്രക്കിടെ മലയാളി ഹജ്ജുമ്മ വഴിയില്‍വച്ച് മരിച്ചു

മദീന: മക്കയില്‍ നിന്നും മദീന യാത്രക്കിടെ മലയാളി ഹജ്ജുമ്മ വഴിയില്‍ വെച്ച് മരിച്ചു.

ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന മഹ്‌റമില്ലാത്തവരുടെ സംഘത്തില്‍ പെട്ട ചെര്‍പ്പുളശേരി സ്വദേശിനി ചളവറ സ്വദേശി ചിരവ തൊടി അബ്ദുഹാജിയുടെ ഭാര്യ ഫാത്തിമ്മ ഹജ്ജുമ്മ കുപ്പോട്ടില്‍ ( 60 ) ആണ് മരണപെട്ടത്.

ഹജ്ജിനു ശേഷം നാട്ടിലേക്ക് തിരിക്കുന്നതിനു മുന്നോടിയായി മദീന സന്ദര്‍ശനത്തിനായി പുറപ്പെട്ടതായിരുന്നു. മക്കയില്‍ നിന്ന് 300 കി മി അകലെ ഇന്നലെ വൈകുന്നേരം അംന എന്ന സ്ഥലത്തുവച്ചാണ് ബസ്സില്‍ മരണം സംഭവിച്ചത്. മകന്‍ അശ്‌റഫ് ദമാമില്‍ ജോലി ചെയ്യുന്നുണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.