2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മദീനയില്‍ ഹജ്ജ് വളണ്ടിയര്‍ ക്യാമ്പ് സംഘടിപ്പിച്ചു

മദീന: മദീനയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹജ്ജ് വളണ്ടിയര്‍ ക്യാമ്പ് സംഘടിപ്പിച്ചു.

അല്‍ അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വളണ്ടിയര്‍ ക്യാമ്പില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഹജ്ജ് വെല്‍ഫെയര്‍ ജനറല്‍ സിക്രട്ടറി മാഹിന്‍ ബാധുഷ റാഷിദി ‘ഇന്ത്യയില്‍ നിന്നും എത്തുന്ന ഹാജിമാര്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍’ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.

അന്‍സാര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ചു. അല്‍ അബീര്‍ മേനേജര്‍ ബാസില്‍ അലി ഉദ്ഘാടനം ചെയ്തു. അല്‍ അബീര്‍ ബ്രാഞ്ച് ഡ്യൂട്ടി മേനേജര്‍ മുസ്ഥഫ മുക്താര്‍ ആദ്യ വളണ്ടിയര്‍ കാര്‍ഡ് മഹ്ഫൂസ് കുന്ദമംഗലത്തിന് കൈമാറി. അഷ്‌റഫ് ചൊക്ലി, ബഷീര്‍ കോഴിക്കോടന്‍ , നസീര്‍ കുന്നുകുടി, ജലീല്‍ ഇരിട്ടി സംസാരിച്ചു.

ഉറുദു വിഭാഗത്തിന് വേണ്ടിയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഹമദ് ശരീഫ് ആന്ധ്രാ പ്രദേശിന്റെ അധ്യക്ഷതയില്‍ സഫറുള്ള കര്‍ണ്ണാടക ഹജ്ജ് വിഷയാവതരണവും നടത്തി.

ഒഐസിസി, നവോദയ, ഫ്രറ്റെണിറ്റി ഫോറം, ഐ സി എഫ്, ആര്‍ എസ് സി, തനിമ, ഇസ്‌ലാഹി സെന്റര്‍, ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം, ഫ്രണ്ട്‌സ് മദീന, ടിം മദീന, കാസര്‍ഗോഡ് കൂട്ടായ്മ, ഐ എം സി സി, മദീന മീഡിയ ഫോറം എന്നീ സംഘടനകളാണ് മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തില്‍ ഉള്‍പ്പെടുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.