2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മദീനയില്‍ ഇതുവരെ ഒന്നേമുക്കാല്‍ ലക്ഷം തീര്‍ഥാടകരെത്തി

ജിദ്ദ: വിദേശ രാജ്യങ്ങളില്‍ നിന്ന് ഇതുവരെ മദീനയില്‍ ഒന്നേമുക്കാല്‍ ലക്ഷം ഹജ്ജ് തീര്‍ഥാടകര്‍ എത്തിയതായി ഹജ്ജ് -ഉംറ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം മാത്രം 24,500 തീര്‍ഥാടകരാണ് പ്രവാചക നഗരിയിലെത്തിയത്. ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ ആകെ 1,73,039 തീര്‍ഥാടകരാണ് മദീനയിലെത്തിയത്.

ഇവരില്‍ 1,64,263 പേര്‍ മദീന എയര്‍പോര്‍ട്ട് വഴിയും ബാക്കിയുള്ളവര്‍ മക്ക മദീന എക്‌സ്പ്രസ്‌വേ വഴിയുമാണ് പ്രവാചക നഗരയിലെത്തിയത്.

ഇവര്‍ എല്ലാ മദീന സിയാറത്ത് പൂര്‍ത്തിയാക്കി മക്കയിലേക്ക് തിരിച്ചു. നിലവില്‍ മദീനിയിലുള്ള ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെത്തിയത് ഇന്തോനേഷ്യയില്‍ നിന്നാണ്.

42,283 തീര്‍ഥാടകരാണ് ഇന്തോനേഷ്യയില്‍ നിന്നെത്തിയത്. തൊട്ടുപിന്നില്‍ ഇന്ത്യയും പാകിസ്താനുമാണ്. അതേ സമയം ഇറാനില്‍ നിന്നും 10,650 തീര്‍ഥാടകരെത്തി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.