2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മദീനക്കടുത്ത് നടന്ന വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ടു പേര്‍ മരണപ്പെട്ടു

റിയാദ്: വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ  രണ്ടു പേര്‍ മരിച്ചു. മദീനക്ക് സമീപം 120 കിലോമീറ്റർ അകലെ അനേഖ് എന്ന സ്ഥലത്ത് വ്യാഴാഴ്‌ച നടന്ന അപകടത്തിൽ തിരുവനന്തപുരം പെരുമാതുറ സ്വദേശി മ്പുവിളാകം വീട്ടിൽ ഷാഹുൽ ഹമീദ് (43) എന്ന മലയാളിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഊദി പൗരനും മരിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ മറ്റു രണ്ടുപേരുടെ പരിക്കുകൾ നിസാരമാണ്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഷാഹുൽ ഹമീദ് മൂന്ന് സ്വദേശികൾക്കൊപ്പം യാത്ര ചെയ്യവെയാണ്‌ അപകടം.
      അവിവാഹിതനായ ഷാഹുൽ ഹമീദ് നവംബർ 24നാണ് ഷാഹുൽ ഹമീദ് തൊഴിൽ വിസയിൽ സഊദിയിലെത്തിയത്. മാതാവ്: ഹലീമ ബീവി. സഹോദരങ്ങൾ: സക്കീർ, ലൈല, സഫീദ, സജീദ, പരേതനായ അഷ്‌റഫ്. മൃതദേഹം സഊദിയിൽ ഖബറടക്കാനുള്ള നടപടിക്രമങ്ങൾ ഇന്ത്യൻ സോഷ്യൽ ഫോറം മദീന ഘടകം ഭാരവാഹി നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.