
തിരുവനന്തപുരം: ഗ്ലോബല്‍ ഫിലിം സൊസൈറ്റി ഹോട്ടല്‍ ഹൈലാന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മദര്‍തെരേസ അനുസ്മരണ സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. മദര്‍തെരേസ മഹനീയമായ മാതൃത്വത്തിന്റെ പ്രതീകമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ഗ്ലോബല്‍ ഫിലിം സൊസൈറ്റി പ്രസിഡന്റ് സഫ്വാന എന്‍. അധ്യക്ഷനായി. കെ. രാമന്‍പിള്ള, എ.എസ് മുജീബ് റഹ്മാന്, നാസിവദൂദ്, ബേബിഷിജാന്ഷ, പ്രൊഫ. വിജയന് നായര്‍, കല്ലയം മോഹനന്, സുരേഷ് സ്വാമി, റിന്റുറോയി, രാജീവ് സംസാരിച്ചു. സുരേഖ .എല്‍ സ്വാഗതവും വിഷ്ണു എ.എല്‍ നന്ദിയും പറഞ്ഞു. മദര്‍തെരേസ സ്മരണിക മന്ത്രി കെ.ടി ജലീല്‍ എന്‍. സഫ്വാനയ്ക്ക് നല്കി പ്രകാശനം ചെയ്തു.