2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

മദന്‍ ബി. ലോകുറിനെ ഫിജി സുപ്രിംകോടതി ജഡ്ജിയായി നിയമിച്ചു

 

ന്യൂഡല്‍ഹി: സുപ്രിംകോടതി മുന്‍ ജഡ്ജി മദന്‍ ഭീംറാവു ലോകുറിനെ ഫിജിയിലെ സുപ്രിംകോടതി ജഡ്ജിയായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഫിജിയിലെ സുപ്രിംകോടതിയില്‍ ന്യായാധിപനാകുന്നത്. മദന്‍ ലോകുര്‍ വിരമിച്ച 2018 ഡിസംബര്‍ 31 ന് ന്യായാധിപനായി ക്ഷണിച്ചുകൊണ്ട് ഫിജി സുപ്രിം കോടതിയുടെ കത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇതില്‍ അദ്ദേഹം ഇപ്പോഴാണ് തീരുമാനം എടുത്തത്. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ ഫിജിയില്‍ നിരവധി ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരുമുണ്ട്. ഓഗസ്റ്റ് 15ന് മദന്‍ ലോകൂര്‍ ഫിജി സുപ്രിംകോടതി ജഡ്ജിയായി ചുമതലയേല്‍ക്കും.
വര്‍ഷത്തില്‍ രണ്ടുതവണയാണ് ഫിജി സുപ്രിംകോടതി പ്രവര്‍ത്തിക്കുന്നത്.
ഒരു സെഷനില്‍ നാല് ആഴ്ചയാണ് കോടതി പ്രവര്‍ത്തിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.