2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

മത-രാഷ്ട്രീയ നേതൃത്വത്തിന്റെ യോജിച്ച മുന്നേറ്റമാണ് കേരളത്തിന്റെ നേട്ടം: സഫര്‍യാബ് ജീലാനി

 

മലപ്പുറം: മത പണ്ഡിതന്‍മാരുടേയും രാഷ്ടീയ പണ്ഡിതന്‍മാരുടേയും ഒത്തൊരുമിച്ചുള്ള മുന്നേറ്റമാണ് കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കു നിദാനമെന്നു അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി സഫര്‍യാബ് ജീലാനി പറഞ്ഞു.

മത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ ഇടപെടല്‍ അതിപ്രധാനമാണ്. മറ്റൊരു സംസ്ഥാനത്തിനും ഇത്രത്തോളം സാധ്യമായിട്ടില്ല. മുസ്‌ലിംകളുടെ വിദ്യാഭ്യാസ സംവരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആദ്യ ചുവടുവയ്പ്പു നടത്തിയതും കേരളമായിരുന്നു. ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗിന്റെ ഇടപെടല്‍ പ്രധാനമാണ്. മുഖ്യധാര പാര്‍ട്ടികള്‍ക്ക് നേടിയെടുക്കാനാകാത്ത ഒട്ടേറെ കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ന്യൂനപക്ഷങ്ങള്‍ക്കായി മുസ്‌ലിംലീഗിനു ചെയ്യാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന ഉലമാ-ഉമറാ കോണ്‍ഫറന്‍സ് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ യോജിപ്പിന്റെ വഴികണ്ടെത്താന്‍ സമൂഹത്തിന് സാധിക്കണമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആശയപരമായി വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കേ, പൊതുവിഷയങ്ങളില്‍ ഒന്നിച്ചു നിന്നത് മൂലമാണ് കഴിഞ്ഞ കാലങ്ങളിലെ പ്രതിസന്ധികളെ നേരിടാന്‍ സമുദായത്തിന് സാധിച്ചത്. അനൈക്യത്തിന്റെ വഴികളേക്കാള്‍ ഐക്യത്തിന്റെ വഴികളാണ് മികച്ച് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.