2019 April 21 Sunday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

മത്സ്യമേഖല നിശ്ചലം: മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്

കൊല്ലം: മത്സ്യമേഖലയിലെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയതായി അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പുതിയ പദ്ധതികളൊന്നും ഉണ്ടായില്ല.
യു.ഡി.എഫ് ഭരണകാലത്ത് നടപ്പാക്കി വന്നതും പൂര്‍ത്തീകരിക്കാന്‍ ഉള്ളതുമായ പദ്ധതികള്‍ മാത്രമാണ് ഈ കാലമത്രയും ചെയ്തു തീര്‍ത്തത്.
മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിവന്ന വീട്, മെയിന്റനന്‍സ്, ശൗചാലയം, വൈദ്യുതീകരണം, തണല്‍ തുടങ്ങിയ എല്ലാ അടിസ്ഥാന ആനുകൂല്യങ്ങളും പൂര്‍ണമായും നിര്‍ത്തലാക്കിയിരിക്കുന്നു. ഇപ്പോഴത്തെ പരിസ്ഥിതിയില്‍ ഒന്നുപോലും പുനരാരംഭിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
മണ്ണെണ്ണയുടെ അളവ് വെട്ടിച്ചുരുക്കി. കുതിച്ചുയരുന്ന ഡീസല്‍ വിലയും മണ്ണെണ്ണ വിലയും താങ്ങാനാവാതെ മത്സ്യമേഖല സ്തംഭനാവസ്ഥയില്‍ ആണെന്ന് ആരോപിച്ചു.
ഓഖി ദുരന്തത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല എന്നുമാത്രമല്ല.
ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യതൊഴിലാളികളോട് രാഷ്ട്രീയ വേര്‍തിരിവ് കാണിക്കുന്ന വഞ്ചനാപരമായ സമീപനം ഉപേക്ഷിക്കണമെന്നും നേതൃയോഗം ഉദ്ഘാടനം ചെയ്ത അഖിലേന്ത്യാ സെക്രട്ടറി ജി. ലീലാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ഓഖി ദുരന്തത്തിന് ശേഷം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് രൂപീകരിക്കണം.
ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബിജുലൂക്കോസ് അധ്യക്ഷനായി. രാജപ്രിയന്‍, എ.സി. ജോസ്, എന്‍. മരിയാന്‍, ഡി. രവിദാസ്, എഡ്ഗര്‍ സെബാസ്റ്റ്യന്‍, യോഹന്നാന്‍, ജെ. സെബാസ്റ്റ്യന്‍ അഗസ്റ്റിന്‍ ലോറന്‍സ്, ഷാജഹാന്‍, സുധീശന്‍, യേശുദാസന്‍, ഫസലുദീന്‍, ലീന ലോറന്‍സ്, ആര്‍. ശശി, സുബ്രഹ്മണ്യന്‍, അഴീക്കല്‍ ശശി, മാള്‍ക്കന്‍, സീറാ യോഹന്നാന്‍, രാജു തടത്തില്‍ സംസാരിച്ചു.

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.