2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ്: രേഖകള്‍ ഹാജരാക്കണം

മത്സ്യത്തൊഴിലാളിഅനുബന്ധത്തൊഴിലാളികളുടെ 201819 ലെ ഗ്രൂപ്പ് ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് മരണമടഞ്ഞാല്‍ 10 ലക്ഷം രൂപ ഇന്‍ഷ്വറന്‍സ് ധനസഹായം ലഭിക്കും. ഈ പദ്ധതിയില്‍ ഗുണഭോക്താവാകുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം മത്സ്യത്തൊഴിലാളികളുടെ ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും വേണം. മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ള എല്ലാവരും അതതു ഫിഷറീസ് ഓഫീസുകളില്‍ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് ഹാജരാക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.