2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

മത്സ്യത്തൊഴിലാളികള്‍ക്ക് സ്‌നേഹാദരം നാളെ

 

മലപ്പുറം: പ്രളയദുരന്തത്തിലെ രക്ഷകരായ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റിയുടെ സ്‌നേഹാദരം നാളെ വൈകിട്ട് നാലിന് പരപ്പനങ്ങാടി റെയില്‍വേ മേല്‍പാലത്തിന് സമീപം നടക്കും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ബഹുമതിപത്രം നല്‍കും. ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉപഹാര സമര്‍പ്പണം നടത്തും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ്, അഡ്വ. എം. റഹ്മത്തുല്ല, അഹമ്മദ്കുട്ടി ഉണ്ണിക്കുളം, കെ. കുട്ടി അഹമ്മദ് കുട്ടി, പി.എം.എ സലാം, ഉമ്മര്‍ ഒട്ടുമ്മല്‍, എം.എല്‍.എമാര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ഉമ്മര്‍ ഒട്ടുമ്മല്‍, കെ.കെ ഹംസ പങ്കെടുത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.