2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

മത്സ്യത്തൊഴിലാളികള്‍ക്കും സൈന്യത്തിനും ആദരവായി ഡാവിഞ്ചി സുരേഷിന്റെ ശില്‍പം

കൊടുങ്ങല്ലൂര്‍: പ്രളയത്തില്‍നിന്ന് കേരളത്തെ വീണ്ടെടുക്കാന്‍ ജീവന്‍ പണയം വച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യ തൊഴിലാളികള്‍ക്കും ഇന്ത്യന്‍ സൈന്യത്തിന് ആദരവര്‍പ്പിച്ചൊരു ശില്‍പം. രക്ഷാപ്രവര്‍ത്തകരുടെ ത്യാഗ മനോഭാവത്തെ ഉയര്‍ത്തികാണിക്കുന്ന പത്തടി ഉയരമുള്ള സ്മാരകശില്‍പം നിര്‍മിച്ചത് പ്രശസ്ത ശില്‍പി ഡാവിന്‍ചി സുരേഷാണ്.
മനുഷ്യചവിട്ടു പടിയായി മാറി രക്ഷാപ്രവര്‍ത്തനത്തിലെ നന്മ എന്തെന്ന് പറഞ്ഞു തന്ന മലപ്പുറംകാരന്‍ ജെയ്‌സലിന്റെ സൂചക ശില്‍പവും ഇതിലുണ്ട്. ഇരുമ്പ് കമ്പിയില്‍ തീര്‍ത്ത ഫ്രെയിമില്‍ തെര്‍മോകോള്‍ പോളിഫോം ഒട്ടിച്ചു ഫൈബര്‍ കോട്ടിങ് ചെയ്താണ് ഇത് നിര്‍മിച്ചിരിക്കുന്നത്. അഞ്ചു ദിവസം കൊണ്ടാണ് ശില്‍പം തീര്‍ത്തത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.