2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന്

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷനും ദേശസാല്‍കൃത ബാങ്കുകളും തൊഴിലാളികളും തമ്മില്‍ നടത്തിയ അദാലത്തില്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത തുക ഇതുവരെ സര്‍ക്കാര്‍ അനുവദിക്കാത്തത് മത്സ്യത്തൊഴിലാളി സമൂഹത്തോടു കാട്ടുന്ന അവഗണനയുടെ തെളിവാണെന്ന്  സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ്.
അദാലത്തില്‍ തീര്‍പ്പാക്കിയ 15 കോടിരൂപ സര്‍ക്കാര്‍ ബാങ്കുകള്‍ക്കു കൊടുത്തിട്ടില്ലെന്നും തൊഴിലാളികള്‍ കമ്മിഷന്റെയും ബാങ്കിന്റെയും ശുപാര്‍ശ അനുസരിച്ച് വിഹിതമടച്ചിട്ടും ഈടായി വച്ച പ്രമാണങ്ങള്‍ ബാങ്കില്‍നിന്ന് തിരികെ ലഭിക്കാതെ തൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തിലാണെന്നും ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ച 50 കോടി രൂപ അനുവദിക്കാനുള്ള നടപടിയുണ്ടാകണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.