2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മതേതര വോട്ടുകള്‍ ഭിന്നിക്കരുത്: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

 

മലപ്പുറം: രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും മതേതര വോട്ടുകള്‍ ഒരുകാരണവശാലും ഭിന്നിക്കരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
രാജ്യം വലിയ പ്രതീക്ഷയര്‍പ്പിക്കുന്ന രാഹുല്‍ഗാന്ധി കേരളത്തില്‍നിന്ന് ജനവിധി തേടുന്നത് ഏറെ സന്തോഷകരമാണ്. സംസ്ഥാനത്ത് മുസ്‌ലിം സമുദായവും മത സ്ഥാപനങ്ങളും നേരിടുന്ന പ്രശ്‌നങ്ങള്‍ ദേശീയശ്രദ്ധയില്‍ കൊണ്ടുവരാനും പരിഹാരം കാണാനും രാഹുല്‍ഗാന്ധിയുടെ കേരള സാന്നിധ്യം സഹായകമാകും. രാജ്യത്തിന്റെ പാരമ്പര്യം, ജനാധിപത്യം, മതേതരത്വം എന്നിവ നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സമസ്തയുടെ പിന്തുണയുണ്ടാകുമെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.