2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മതില്‍ തകര്‍ന്നുവീണ് ആദിവാസി യുവാവ് മരിച്ചു

കല്‍പ്പറ്റ: വീടിന്റെ മതില്‍ വീണു ആദിവാസി യുവാവ് മരിച്ചു. മാണ്ടാട് ചായ്വേല്‍ മൂത്തേടം കോളനിയില്‍ കണാരന്റെ മകന്‍ സുരേഷാ(40)ണ് മരിച്ചത്. കൂലിപ്പണിക്കാരനായ സുരേഷ് സമീപത്തെ വീട്ടില്‍ ജോലിചെയ്യുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്.
മതിലിന് ഇടയില്‍ മണ്ണിടുന്നതിനായി താഴെ നിന്ന് മുകളിലേക്ക് മണ്ണെടുത്തുകൊടുക്കുന്നതിനിടെ മതില്‍ മറിഞ്ഞുവീഴുകയായിരുന്നു.
ഒരാള്‍ പൊക്കത്തില്‍ സിമന്റുകട്ടയില്‍ നിര്‍മിച്ച മതിലാണ് സുരേഷിന്റെ ദേഹത്തുവീണത്. ചുണ്ടയാണ് സുരേഷിന്റെ മാതാവ്. ഭാര്യ: ചന്ദ്രിക. സഹോദരങ്ങള്‍: ബാലന്‍, ശേഖരന്‍, ശങ്കരന്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.