2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

മതാധ്യാപകര്‍ പ്രാമാണിക നേതൃത്വത്തെ അതേരൂപത്തില്‍ പിന്തുടരണം: ജിഫ്‌രി തങ്ങള്‍

അത്തിപ്പറ്റ (മലപ്പുറം): മതാധ്യാപന രംഗത്ത് ഇമാമുമാരുടെ ശൈലിയും പണ്ഡിതരുടെ വേഷവിധാനവും വളരെ പ്രാധാന്യമുള്ളതാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹി(ശംസുല്‍ ഉലമ നഗര്‍)ല്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമാണങ്ങളും ഇമാമുകളുടെ വാചകങ്ങളും ശിഷ്യര്‍ക്ക് പകര്‍ന്ന് കൊടുക്കുമ്പോള്‍ പിഴവുകള്‍ക്ക് പഴുതില്ലാത്ത വിധം വളരെ കരുതലോടെ പദാനുപദം വ്യാഖ്യാനിക്കലായിരുന്നു മുന്‍കാല ഉസ്താദുമാരുടെ ശൈലി, എന്നും അതേ ശൈലി തന്നെ നാം പിന്തുടരണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനായി. ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന ജന. സെക്രട്ടറി എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. ദര്‍സ് പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും സുവനീര്‍ പ്രകാശനവും സംസ്ഥാന വൈ. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഈജിപ്ത് സാംസ്‌കാരിക മന്ത്രാലയം പ്രസിദ്ധീകരിച്ച ‘ബുദ്ധ, ഇസ്‌ലാം മതങ്ങളിലെ പരിത്യാഗ പ്രവണതകള്‍’ എന്ന ഗ്രന്ഥം രചിച്ച ഡോ. ലുഖ്മാന്‍ വാഫിക്ക് വാഫി സ്റ്റുഡന്‍സ് ഫെഡറേഷന്‍ നല്‍കുന്ന ഉപഹാരം സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നല്‍കി. ‘അധ്യാപനത്തിന്റെ രീതിശാസ്ത്രം’ മൂസക്കുട്ടി ഹസ്‌റത്ത്, ‘വിജ്ഞാനത്തിന്റെ സാക്ഷാത്കാരം’ ഡോ. സാലിം ഫൈസി കൊളത്തൂര്‍ എന്നിവര്‍ അവതരിപ്പിച്ചു. ഉച്ചക്ക് ശേഷം നടന്ന സെഷനില്‍ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി ആമുഖ പ്രഭാഷണം നടത്തി. എ. മരക്കാര്‍ ഫൈസി അധ്യക്ഷനായി. ‘ഫിഖ്ഹും ആധുനിക സമസ്യകളും’ യൂസുഫ് ബാഖവി അവതരിപ്പിച്ചു. കെ. ഹൈദര്‍ മുസ്‌ലിയാര്‍ പനങ്ങാങ്ങര, ചെറുവാളൂര്‍ ഹൈദറൂസ് മുസ്‌ലിയാര്‍, ഒ.ടി മൂസ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, എം.പി മുസ്തഫല്‍ ഫൈസി, അബ്ദുല്‍ ഹകീം ഫൈസി ആദൃശേരി, കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍, കെ.വി അസ്ഗറലി ഫൈസി പട്ടിക്കാട്, കെ.ടി അബ്ദുല്ല ഫൈസി പടന്ന, അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍ അത്തിപ്പറ്റ, അബ്ദുല്‍ ബാരി ബാഖവി വാവാട്, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, അലവി ഫൈസി കുളപ്പറമ്പ്, പുത്തനഴി മൊയ്തീന്‍ ഫൈസി, സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, പാലത്തായി മൊയ്തു ഹാജി, യു. ശാഫി ഹാജി, അബ്ദുല്‍ ലത്വീഫ് ഹൈതമി തൃശൂര്‍, ഉസ്മാന്‍ ഫൈസി തോടാര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സി.കെ മൊയ്തീന്‍ ഫൈസി കോണോംപാറ സംസാരിച്ചു.
പ്രമുഖ സൂഫീവര്യന്‍ അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.