2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

മതസൗഹാര്‍ദത്തിനും പരസ്പര സ്‌നേഹത്തിനും കേരളം ലോക മാതൃക: രമേശ് ചെന്നിത്തല

 

പല്ലന: പ്രളയക്കെടുതിയിലും ജാതിമത ചിന്തകള്‍ക്കതീതമായി പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനുമുള്ള കേരളീയ പൊതുമനസ് ലോകത്തിന് മാതൃകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഓണവും പെരുന്നാളും ആഘോഷിക്കാന്‍ പ്രയാസപ്പെടുന്ന വിശ്വാസികളെ എല്ലാവിപത്തിലും സഹായിക്കാന്‍ മത്സരിക്കുന്ന കാഴ്ച നാം മലയാളികളെ സന്തോഷിപ്പിക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പാനൂര്‍ മുസ്്‌ലിം ജമാഅത്ത് കമ്മിറ്റി സമാഹരിച്ച 64000 രൂപയുടെ ചെക്ക് മഹല്ല് പ്രസിഡന്റ് സഹില്‍ വൈലിത്തറയില്‍നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികള്‍ അടക്കം തീരദേശ ജനതയോട് കേരളം കൂടുതല്‍ കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ടീച്ചര്‍, വില്ലേജ് ഓഫിസര്‍ ബഷീര്‍ അണ്ടോളില്‍, ഹനിഫ കുന്നുതറ, നവാസ് മുണ്ടകകണ്ടം, കെ.കെ.എം സലിം ഫൈസി, വിനോദ്, നവാസ് എച്ച്. പാനൂര്‍, മഷ്ഹൂര്‍ പൂത്തറ, ഹബീബ് തത്തേത്ത്, അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.