2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മതവിരുദ്ധ പരാമര്‍ശം; സിംഗപ്പൂരില്‍ പതിനേഴുകാരന്‍ ബ്ലോഗറെ ജയിലിലടച്ചു

സിംഗപ്പൂര്‍: മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിനു പതിനേഴുകാരനായ ബ്ലോഗറെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. അമോസ് യീ എന്നു പേരുള്ള ബ്ലോഗറെയാണ് ക്രിസ്ത്യന്‍, ഇസ്‌ലാം മതങ്ങളെ വിമര്‍ശിച്ച് വിഡിയോ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത കുറ്റത്തിനു ജയിലിലടച്ചത്. സാമൂഹിക അസ്ഥിരത സൃഷ്ടിക്കുന്നതാണ് യീയുടെ പ്രവര്‍ത്തനങ്ങളെന്നു ശിക്ഷ വിധിച്ച് ജഡ്ജി ഓങ് ഹിയാന്‍ സുന്‍ പറഞ്ഞു. ആറു വര്‍ഷമാണു ജയില്‍ ശിക്ഷ.
രണ്ടു വര്‍ഷത്തിനിടെ യീയുടെ രണ്ടാമത്തെ ജയില്‍വാസമാണിത്. 2015ല്‍ ക്രിസ്ത്യന്‍ മതത്തെ വിമര്‍ശിച്ചതിനാണ് ഇതിനു മുന്‍പു ജയിലിലായത്. പ്രഥമ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ കുവാന്‍ യോവിനെ യേശു ക്രിസ്തുവുമായി തുല്യപ്പെടുത്തി ഒരു വിഡിയോ യീ പോസ്റ്റ് ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News