2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

മതനിന്ദ: ആസിയ ബിബി ജയില്‍ മോചിതയായി

 

ഇസ്‌ലാമാബാദ്: മതനിന്ദ കേസില്‍ പാകിസ്താന്‍ സുപ്രിംകോടതി വെറുതെവിട്ട പാകിസ്താന്‍ ക്രിസ്ത്യന്‍ യുവതി ആസിയ ബിബി ജയില്‍ മോചിതയായി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന ഇവര്‍ എട്ടു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് മോചിതയായത്.
മുള്‍ത്താന്‍ ജയിലില്‍നിന്നു ബുധനാഴ്ച മോചിതയായ അവര്‍ നിലവില്‍ എവിടെയാണെന്ന കാര്യം വ്യക്തമല്ല. കോടതി വിധിക്കെതിരേ പാകിസ്താനില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. രാജ്യംവിടുന്നതില്‍നിന്ന് ആസിയ ബിബിയെ തടയണമെന്നുള്ള പ്രതിഷേധക്കാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ജയില്‍ മോചതിയായ ശേഷം ആസിയ ബിബി വിദേശത്തേക്കു പലായനം ചെയ്തുവെന്ന വാര്‍ത്ത പ്രചരിച്ചെങ്കിലും ഇക്കാര്യം വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. അവര്‍ പാകിസ്താനില്‍തന്നെയുണ്ടെന്നു മന്ത്രാലയം പറഞ്ഞു.
ആസിയ ബിബി രാജ്യംവിട്ടെന്നു യാതൊരു അടിസ്ഥാനവുമില്ലാതെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അങ്ങേയറ്റം നിരുത്തരവാദ പ്രവര്‍ത്തിയാണിതെന്നും ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ഹുസൈന്‍ പറഞ്ഞു.
വധഭീഷണിയെ തുടര്‍ന്നു നെതര്‍ലന്‍ഡില്‍ അഭയം തേടുകയാണെന്ന് ആസിയ ബിബിയുടെ അഭിഭാഷകന്‍ സൈഫുല്‍ മുലൂക് നേരത്തെ പറഞ്ഞിരുന്നു. കൂടാതെ, അവരുടെ ഭര്‍ത്താവും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അഭയം തേടിയിരുന്നു.
2009 ജൂണില്‍ വെള്ളമെടുക്കുന്നതിനിടെ അയല്‍വാസികളുമായുണ്ടായ തര്‍ക്കത്തില്‍ പ്രവാചകനെ അപമാനിച്ചുവെന്നാണ് ആസിയ ബിബിക്കെതിരേയുള്ള ആരോപണം. കേസില്‍ അവര്‍ കുറ്റക്കാരിയാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് 2010ല്‍ ഇവര്‍ക്കു വധശിക്ഷ വിധിച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News