2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

മണ്ണേങ്ങോട് അത്താണിയിലെ ഓവുപാലം അപകട ഭീഷണി ഉയര്‍ത്തുന്നു

കൊപ്പം: മണ്ണേങ്ങോട് അത്താണിയിലെ തകര്‍ന്ന ഓവുപാലം വാഹനങ്ങള്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നു. രണ്ടുമാസം മുമ്പ് ഈ വഴി ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഈ പ്രദേശത്തെ ഓവുപാലത്തിന്റെ കൈവരി ഇടിച്ചു തകര്‍ന്നിരുന്നു. ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് അപകടം സംഭവിച്ചത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ ഇത് വന്നിട്ടില്ല. ഏത് സമയവും ഇവിടെ അപകടം പതിയിരിക്കുന്നുണ്ട്. റോഡും ഓവുചാലും വേര്‍തിരിക്കുന്ന കൈവരി നഷ്ടപ്പെട്ടതോടെ ഇതുവഴി വാഹനമോടിക്കുന്നവര്‍ക്ക് റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന വലിയ കിടങ്ങ് മനസ്സിലാക്കാന്‍ കഴിയാതെ വരും. രാത്രിയിലാണെങ്കില്‍ പ്രത്യേകിച്ചും. അപകടത്തിന് കാത്തുനില്‍ക്കാതെ ഓവുപാലം ശരിയാക്കാനുള്ള നടപടികള്‍ വേണ്ടപ്പെട്ടവര്‍ കൈകൊള്ളണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.