2019 July 15 Monday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മണ്ണും മനുഷ്യനും

ഷിഹാബ് അലി കുറ്റിക്കാട്ടൂര്‍

കേള്‍ക്കുന്നുണ്ടോ…?

കണ്ണു തുറന്ന്…
കാതോര്‍ത്ത്…
മണ്ണിലൂടെ നടന്നു നോക്കൂ….

മനസ് മുഷിഞ്ഞ
മനുഷ്യന്റെ മാലിന്യംപേറിയ
മണ്ണിന്റെ തേങ്ങലു കേള്‍ക്കാം…..!

കോണ്‍ക്രീറ്റ് മൂടി
മാനം കാണാതെ
ശ്വാസംമുട്ടി കരയുന്ന
മണ്ണിന്റെ നെടുവീര്‍പ്പ് കേള്‍ക്കാം….

രാസവളങ്ങളില്‍
മുങ്ങി മരിക്കുന്ന
പാടവരമ്പില്‍ നിന്നാല്‍
ജീവനുവേണ്ടി പിടയുന്ന
വയലിന്റെ കരച്ചില്‍ കേള്‍ക്കാം..!

മരം മുറിച്ചപ്പോള്‍ കൂര
നഷ്ട്ടപ്പെട്ട കുരുവികളുടെയും
കുളം നികത്തിയപ്പോള്‍
പിടഞ്ഞുമരിച്ച മത്സ്യങ്ങളുടെയും
നിലവിളി കേള്‍ക്കാം…

വിണ്ണില്‍ മനുഷ്യന്‍
മൃഗങ്ങളേക്കാള്‍ അധഃപതിക്കുന്നത്
കാണുമ്പോഴാണ്
മണ്ണിനോട് ചേരാന്‍ മോഹം തോന്നിപ്പോവുന്നത് …!


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.