2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

മണ്ണിനെ അറിഞ്ഞും പരിചരിച്ചും ലോക മണ്ണ് ദിനാചരണം

താമരശേരി: ലോക മണ്ണ് ദിനത്തില്‍ വിദ്യാര്‍ഥികളുടെ വീടുകളില്‍ നിന്നും ഉരുള്‍പൊട്ടല്‍ മൂലം നാശം വിതച്ച കണ്ണപ്പന്‍കുണ്ട് പരിസരങ്ങളില്‍ നിന്നും ശേഖരിച്ച മണ്ണ് പരിശോധനക്കായി കോടഞ്ചേരി കൃഷി ഓഫിസര്‍ കെ.എ ഷബീര്‍ അഹമ്മദിന് വിദ്യാര്‍ഥികള്‍ കൈമാറി.
കൈതപ്പൊയില്‍ എം.ഇ.എസ് ഫാത്തിമ റഹീംസെന്‍ട്രല്‍ സ്‌കൂള്‍ നാഷണല്‍ ഗ്രീന്‍ കോര്‍പ്പ് ഹരിത ക്ലബ് അംഗങ്ങള്‍ സംഘടിപ്പിച്ച പരിപാടിയില്‍ മണ്ണ് എങ്ങനെ പരിശോധിക്കാമെന്നതിനെ കുറിച്ച് വിശതമായ ക്ലാസും മണ്ണ് പരിശോധന സര്‍വേക്ക് വേണ്ടിയുള്ള കൈ പുസ്തകവും വിദ്യാര്‍ഥികള്‍ക്ക് കൃഷി ഓഫിസര്‍ കൈമാറി. ചടങ്ങില്‍ സ്‌കൂള്‍ സെക്രട്ടറി കെ.എം.ഡി മുഹമ്മദ് അധ്യക്ഷനായി. എ.സി അബ്ദുല്‍ അസീസ്, മനോജ് പി. മാത്യു, സിദാന്‍, ലുലു നാഫിയ, റിയ ഷെറിന്‍, അസീം കമാല്‍, ഹിബ ആയിഷ, മെഹബൂബ, ഫാത്തിമ സന, അനീറ്റ, ടിമ വി. ബെന്‍, ഹാബില്‍, ഇഷ സന സംബന്ധിച്ചു.
എളേറ്റില്‍: ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് വലിയപറമ്പ് സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികള്‍ക്കായി ‘മണ്ണ് – നാം തിരിച്ചറിയുക’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടി റിട്ട. കൃഷി ഓഫിസര്‍ അതൃമാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ണിന്റെ ഘടന, സ്വഭാവം, പ്രത്യേകതകള്‍ എന്നിവയെ കുറിച്ചും വിവിധ തരം മണ്ണുകള്‍ എന്നിവയെ കുറിച്ചും പരിചയപ്പെടുത്തി. ചടങ്ങില്‍ പ്രധാനാധ്യാപകന്‍ ഒ.പി മജീദ് അധ്യക്ഷനായി. എം.പി അബ്ദുറഹിമാന്‍, ഹബീബ്, ഷാഹിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഓമശേരി: ജില്ലാ മണ്ണ് പര്യവേഷണ വിഭാഗവും ഓമശേരി റിജ്യനല്‍ അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് കോപറേറ്റിവ് സൊസൈറ്റിയും സംയുക്തമായി മണ്ണ് പരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു.
ഈ മാസം 14 നാണ് ക്യാംപ്. കര്‍ഷകര്‍ നല്‍കുന്ന മണ്ണ് പരിശോധന നടത്തി അന്ന് തന്നെ ഫലം നല്‍കും. ആദ്യത്തെ 20 പേരുടെ പരിശോധന ഫലമാണ് നല്‍കുക. താല്‍പര്യമുള്ളവര്‍ സൊസൈറ്റിയുമായി ബന്ധപ്പെടണം. ഫോണ്‍- 2282226.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.