2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

മണ്ണിടിച്ചിലില്‍ തെന്നി നീങ്ങിയ ഈട്ടിമരം ഭീഷണിയാകുന്നു

മറയൂര്‍: കനത്ത മഴയില്‍ സംഭവിച്ച മണ്ണിടിച്ചിലില്‍ രണ്ടടി താഴ്ച്ചയോളം നിരങ്ങി നീങ്ങിയ ഈട്ടിമരം അന്തര്‍ സംസ്ഥാന പാതയിലൂടെയുള്ള യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.
ശബരിമല-പഴനി തീര്‍ത്ഥാടന പാതയുടെ ഭാഗമായുള്ള മൂന്നാര്‍ – മറയൂര്‍ റോഡില്‍ മറയൂരില്‍ നിന്നും 15 കിലോമീറ്റര്‍ റോഡരുകിലെ തേയിലതോട്ടത്തിലാണ് ഈട്ടിമരം ഭീഷണിയായിരിക്കുന്നത്.
മണ്ണിടിച്ചിലില്‍ ഈട്ടിമരം രണ്ടടി താഴ്ച്ചയിലേക്ക് നിരങ്ങി നീങ്ങിയെങ്കിലും നിലം പതിച്ചില്ല. എന്നാല്‍ ശക്തമായ ഒരു കാറ്റടിച്ചല്‍ ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ് മരത്തിന്റെ നില്‍പ്പ്.
പെരിയവരൈയില്‍ താല്‍ക്കാലിക പാലം നിര്‍മ്മാണം അടുത്ത ദിവസം പൂര്‍ത്തിയാകുന്നതോടെ ഈ പതിയിലുള്ള ഗതാഗതം സജീവമാകും. ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഈട്ടിമരം നീക്കം ചെയ്യണമെന്നമെന്ന ആവശ്യം ശക്തമായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.