2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മണ്ണഞ്ചേരി ക്രസന്റ് പബ്ലിക്ക് സ്‌കൂളില്‍ ‘സ്‌നേഹപൂര്‍വ്വം സുപ്രഭാതം’

 

മണ്ണഞ്ചേരി: സ്‌നേഹപൂര്‍വ്വം സുപ്രഭാതം പദ്ധതിക്ക് മണ്ണഞ്ചേരി ക്രസന്റ് പബ്ലിക്ക് സ്‌കൂളില്‍ തുടക്കമായി. സ്‌പോണ്‍സര്‍ വി വണ്‍ ഹോസ്പിറ്റല്‍ ഉടമ ഇ.അബ്ദുല്‍കലാം സ്‌കൂള്‍ മാനേജര്‍ വാഴയില്‍ അബ്ദുള്ള, പ്രധാന അധ്യാപിക പി.അമ്പിളി എന്നിവര്‍ക്ക് പത്രം നല്‍കി പ്രകാശനം ചെയ്തു.
സുപ്രഭാതം ഓര്‍ഗനൈസര്‍ എ.എം.എം ശാഫി റഹ് മത്തുല്ലാഹ് പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പാള്‍ എം.എ.അബൂബക്കര്‍ കുഞ്ഞാശാന്‍, സ്‌കൂള്‍ ജനറല്‍ സെക്രട്ടറി റ്റി.എ അബ്ദുല്‍ ലത്വീഫ്, ഡി.ദേവരാജന്‍, പി.റ്റി.എ പ്രസിഡന്റ് എസ്.മുഹമ്മദ് സാലിഹ്, നൗഷാദ് വരമ്പിനകം, ഷെഫീഖ് മണ്ണഞ്ചേരി എന്നിവര്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.