2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

മണി എക്‌സ്‌ചേഞ്ചില്‍ നിന്നു പത്ത് മില്യണ്‍ റിയാല്‍ തട്ടിയ സംഘം പിടിയില്‍

റിയാദ്: രാജ്യത്തെ പ്രമുഖ മണി എക്‌സ്‌ചേഞ്ച് ബാങ്കിന്റെ പ്രധാന കേന്ദ്രത്തില്‍ നിന്നു ഒരു കോടിയോളം റിയാലിന്റെ കറന്‍സികള്‍ കടത്തിയ കൊള്ളസംഘത്തെ സഊദി സുരക്ഷാസേന പിടികൂടി. തലസ്ഥാന നഗരിയായ റിയാദിലെ അല്‍ തുലൈം ജില്ലയിലെ മണി എക്‌സ്‌ചേഞ്ചിലെ പണമായിരുന്നു കൊള്ളസംഘം കൈക്കലാക്കിയത്.

മണി എക്‌സ്‌ചേഞ്ച് കേന്ദ്രത്തില്‍ അക്രമണം നടത്തി കയറിയ കൊള്ളസംഘം കാവല്‍ക്കാരനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കൃത്യം നിര്‍വഹിച്ചത്. ബാങ്ക് ജീവനക്കാരുടെയും കാവല്‍കാരന്റെയും കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയാണ് പണം അപഹരിച്ചത്. മണി എക്‌സ്‌ചേഞ്ച് കേന്ദ്രത്തില്‍ വന്‍ കൊള്ളസംഘം പണം അപഹരിച്ച വാര്‍ത്തയറിഞ്ഞ റിയാദ് പൊലിസാണ് പ്രതികളെ വലയിലാക്കിയത്. സഊദി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ പ്രതികളെ കീഴടങ്ങിയാരുന്നു.

ആറു യമനി പൗരന്മാരും ഒരു സഊദി സ്വദേശിയും തിരിച്ചറിയല്‍ രേഖയില്ലാതെ രാജ്യത്ത് അനധികൃതമായി തങ്ങുന്ന ഒരാളുമാണ് സംഘത്തിലുണ്ടായിരുന്നതെന്ന് റിയാദ് പൊലിസിനെ ഉദ്ധരിച്ച് സബഖ് പത്രം റിപ്പോര്‍ട്ട് ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.