
ഇംഫാല്‍: മണിപ്പൂര്‍ നിയമസഭയിലേക്കു നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിങാണ് രേഖപ്പെടുത്തിയത്. ആറ് ജില്ലകളിലെ 38 മണ്ഡലങ്ങളിലേക്കായി നടന്ന തെരഞ്ഞെടുപ്പില്‍ 84 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ഇതൊരുപക്ഷെ ഉയര്‍ന്നേക്കാനും സാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി. ഇന്നലെ ഉച്ചക്കു ശേഷം മൂന്ന് വരെയായിരുന്നു പോളിങ്. എന്നാല്‍ പോളിങ് സമയം അവസാനിച്ചിട്ടും പലബൂത്തുകള്ക്ക് മുന്‍പിലും വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായതുകൊണ്ട് അവരെയെല്ലാം പിന്നീട് വോട്ട് ചെയ്യാന്‍ അനുവദിച്ചു. 1,643 പോളിങ്ങ് സ്റ്റേഷനുകളാണ് ഒരുക്കിയിരുന്നത്. 168 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
ഖുറൈ അസംബ്ലി മണ്ഡലത്തിലാണ് പ്രജാപാര്‍ട്ടി നേതാവായ ഇറോം ശര്‍മിള വോട്ട് ചെയ്തത്. പലപ്രമുഖരും ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ ജനവിധി തേടി. നിയമസഭാ സ്പീക്കര്‍ ലോകേശ്വര്‍ സിങ്, മന്ത്രിമാരായ ഹേമചന്ദ്ര സിങ്, ഗോവിന്ദാസ് കൊന്തൗജാം, കെ.എച്ച് രത്നകുമാര്‍ സിങ്, ടി. മാന്ഗാ വൈഫി, മണിപ്പൂര്‍ പി.സി.സി പ്രസിഡന്റ് ടി.എന്‍ ഹോക്കിപ്പ്, മുന്‍മന്ത്രി ഫിങ്താങ് ടോണ്‍സിങ്, വൈ. എരാബെട്ട് സിങ്, ബി.ജെ.പി നേതാവ് ടി.എച്ച് ഛോബ സിങ് തുടങ്ങിയവരാണ് ഇന്നലെ ജനവിധി തേടിയ പ്രമുഖര്‍. 22 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഈ മാസം എട്ടിന് നടക്കും. തെരഞ്ഞെടുപ്പില്‍ അക്രമ സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
പോളിങ് പൊതുവെ സമാധാനപരമായിരുന്നുവെങ്കിലും സിനാന് ലൈകിയില് അജ്ഞാതരായ ചിലര്‍ തനിക്കുനേരെ ആക്രമണം നടത്തിയതായി പ്രജാപാര്‍ട്ടി കണ്‍വീനര്‍ എരേേ്രന്ദാ ലിച്ചോംബാം പൊലിസില്‍ പരാതി നല്കി. ഇദ്ദേഹത്തിന്റെ കാറിനു നേരെ കല്ലേറ് നടത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.