2019 February 24 Sunday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

മണിപ്പൂരിലെ നിരോധിത സംഘടനാ ചെയര്‍മാന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: മണിപ്പൂരിലെ നിരോധിത സംഘടനയായ കാങ്‌ലിപെക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ അമോണ്‍ നെല്‍സണ്‌ന സിങ്ങിനെ പ്രത്യേക പൊലിസ് സംഘം കൊല്‍ക്കത്തയില്‍ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.
സംഘടനയുടെ ജനറല്‍ സെക്രട്ടറി എം.ആര്‍ പ്രതാപിനെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചെയര്‍മാന്‍ അറസ്റ്റിലാകുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.