2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

മണല്‍ ബുക്കിങ്ങ്

കണ്ണൂര്‍: പയ്യന്നൂര്‍-കൊറ്റി-വളപട്ടണം ജലപാത ആഴംകൂട്ടുന്നതിന്റെ ഭാഗമായി ലഭിക്കുമെന്ന് കരുതുന്ന ഉദ്ദേശം 2,00,000 ടണ്‍ മണല്‍ ശുദ്ധീകരിച്ച്  ഇ മണല്‍ സംവിധാനം വഴി വിതരണം ചെയ്യും.  ഇതിനായി നാളെ കണ്ണൂര്‍ താലൂക്ക്, തളിപ്പറമ്പ താലൂക്ക്, പയ്യന്നൂര്‍ ഇ മണല്‍ കൗണ്ടര്‍ എന്നിവിടങ്ങളില്‍ കൗണ്ടര്‍ തുറക്കും.  ഓരോ കൗണ്ടറിലും ആദ്യമെത്തുന്ന 100 പേര്‍ക്ക് വീതം രാവിലെ എട്ടു മുതല്‍ ടോക്കണുകള്‍ വിതരണം ചെയ്യും.  ഇ മണല്‍ സംവിധാനത്തില്‍ മണലിന് ബുക്ക് ചെയ്ത് എല്ലാ വെരിഫിക്കേഷനുകളും പൂര്‍ത്തീകരിച്ചവര്‍ക്കാണ് ഇതിന് അവസരം. വില ടണ്ണിന് 732 രൂപ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.