2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

മണര്‍കാട് കവലയിലെ ഗതാഗതക്കുരുക്ക്; നിര്‍ദേശങ്ങളുമായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി

കോട്ടയം : മണര്‍കാട് കവലയില്‍ തുടര്‍ച്ചയായി വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലേക്കും മെഡിക്കല്‍ കോളജ് തുടങ്ങിയ ആശുപത്രികളിലേക്കുള്ള യാത്ര സുഗമമായി തീര്‍ക്കുന്നതിനും ആവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു.
മണര്‍കാട് പൊലിസിന്റെ നേതൃത്വത്തില്‍ മണര്‍കാട് പഞ്ചായത്ത് നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, ഓട്ടോ ടാക്‌സി യൂനിയന്‍ ഭാരവാഹികള്‍, വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. പഴയ കെ.കെ റോഡും ബൈപ്പാസ് റോഡും കൂട്ടിയിണക്കി വണ്‍വേ ട്രാഫിക് പരിഷ്‌കാരം നടപ്പില്‍ വരുത്തുന്നതിന് കോട്ടയം ഭാഗത്തു നിന്നും വരുന്ന എല്ലാ വാഹനങ്ങളും മണര്‍കാട് ജ
ങ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പാലാ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ നേരെയും പാമ്പാടി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വലത്തേക്ക് തിരിഞ്ഞ് ബൈപാസ്സ് റോഡ് വഴിയും പോകേണ്ടതാണ്.
പാലാ ഭാഗത്തു നിന്നും വരുന്ന എല്ലാ വാഹനങ്ങളും ബൈപാസ്സ് ജങ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ബൈപാസ്സ് റോഡ് വഴി പഴയ കെ.കെ റോഡില്‍ എത്തി തിരിഞ്ഞു പോകേണ്ടതാണ്
പുതുപ്പള്ളി ഭാഗത്തു നിന്നും മണര്‍കാട് ഭാഗത്തേക്ക് എത്തുന്ന എല്ലാ വാഹനങ്ങളും ഇടത്തോട്ട് തിരിഞ്ഞ് മണര്‍കാട് ജങ്ഷനിലെത്തി പാമ്പാടി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വലത്തേക്ക് തിരിഞ്ഞ് ബൈപാസ് വഴി പോകേണ്ടതാണ്.
പാമ്പാടി ഭാഗത്തേക്കുള്ള ബസുകള്‍ നിലവിലെ ബസ് സ്റ്റാന്‍ഡ് വഴിയും കോട്ടയം ഭാഗത്തേക്കുള്ള ബസ്സുകള്‍ മണര്‍കാട് കവലയില്‍ നിന്നു മുന്നോട്ട് മാറി പെട്രോള്‍ പമ്പിന് എതിര്‍വശത്തും പുതുപ്പള്ളി ഭാഗത്തേക്കുള്ള ബസ്സുകള്‍ക്ക് ബെസ്സ്റ്റ് ഹോട്ടലിന്റെ ഭാഗത്തു നിന്നും മുമ്പോട്ട് മാറി ഫര്‍ണീച്ചര്‍ കടയ്ക്ക് എതിര്‍വശത്തും ബസ് സ്റ്റോപ്പ് ക്രമീകരിക്കേണ്ടതാണ്.
ട്രാഫിക് പരിഷ്‌കാരങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരാഴ്ച കാലത്തേക്ക് നടപ്പാക്കുന്നതിന് യോഗം തീരുമാനിച്ചു. വിജയിച്ചാല്‍ തുടര്‍ന്നും നടപ്പാക്കും.
പരിഷ്‌കാരം സംബന്ധിച്ച നിര്‍ദേശങ്ങളും പരാതികളും കോട്ടയം ജില്ലാ പൊസിസ് മേധാവിയെ 0481 2564790 എന്ന ഫോണ്‍ നമ്പരിലും spk-tym.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലും അറിയിക്കാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.