2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

മട്ടുപ്പാവില്‍ പച്ചക്കറി വിളയിച്ച് കോര്‍പറേഷന്റെ മാതൃക

കോഴിക്കോട്: ഫ്‌ളാറ്റിലും മറ്റും താമസിക്കുന്നവര്‍ വീട്ടാവശ്യത്തിനുള്ള പച്ചക്കറി എവിടെയുണ്ടാക്കാം എന്ന ചോദ്യമായിരിക്കും പതിവായി ചോദിക്കുന്നത്.

എന്നാല്‍ അതിന് ഉത്തരം പ്രവൃത്തിയിലൂടെ കാണിച്ചുതരികയാണ് കോഴിക്കോട് കോര്‍പറേഷന്‍. കോര്‍പറേഷന്‍ ഓഫിസ് കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ ഒരുക്കിയ മാതൃകാ പച്ചക്കറി തോട്ടത്തില്‍ ഇന്നലെ വിളവെടുപ്പ് നടന്നു.
നഗരത്തിലെ എല്ലാ വീടുകളിലും അടുക്കളത്തോട്ടം എന്ന ലക്ഷ്യവുമായി സേവ് ഗ്രീന്‍ കാര്‍ഷിക സൊസൈറ്റിയുടെ പദ്ധതി അനുസരിച്ചാണ് കൃഷി നടന്നത്. 75 കൗണ്‍സിലര്‍മാരെ പ്രതിനിധീകരിച്ച് കോര്‍പറേഷന്‍ മട്ടുപ്പാവില്‍ 75 ഗ്രോബാഗുകളിലാണ് പച്ചക്കറി നട്ടത്.
തക്കാളി, രണ്ടുതരം പച്ചമുളക്, വഴുതന എന്നിവയാണ് വിളയിച്ചത്. 45 ദിവസം കൊണ്ട് പച്ചക്കറികള്‍ വിളവെടുപ്പിന് തയാറായി. പൂര്‍ണമായും ജൈവ രീതിയിലായിരുന്നു കൃഷി. എല്ലാ വീടുകളിലും വിഷമില്ലാത്ത പച്ചക്കറി കൃഷി ചെയ്യിക്കുകയാണ് ലക്ഷ്യം. ഇന്നലെ മുളകും വഴുതനയുമാണ് വിളവെടുപ്പ് നടത്തിയത്. തക്കാളിയുടെ വിളവെടുപ്പ് പിന്നീട് നടക്കും.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.സി രാജന്‍, കെ.വി ബാബുരാജ്, എം. രാധാകൃഷ്ണന്‍, അനിതാ രാജന്‍, ഗ്രീന്‍ വ്യൂ പ്രവര്‍ത്തകരായ മുകുന്ദന്‍, ഋജു, കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു.

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.