2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മട്ടന്നൂര്‍ നഗരസഭാ ബജറ്റ് പുതിയ ബസ് സ്റ്റാന്‍ഡിന് ആറ് ഏക്കര്‍ ഭൂമി ഏറ്റെടുക്കും

; തൊഴിലുറപ്പ്
പദ്ധതിക്കു രണ്ടണ്ടര കോടി
ബജറ്റ് ചര്‍ച്ച പ്രതിപക്ഷം ബഹിഷ്‌കരിച്ചു
    
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ 2016-17 വര്‍ഷത്തേക്കുള്ള  സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചു. 42,14 ,24,700 രൂപ വരവും 48,81, 2000 രൂപ ചെലവും 3,01,70,539 രൂപ (നീക്കിയിരിപ്പ് ഉള്‍പ്പെടെ)  പ്രതീക്ഷിക്കുന്ന ബജറ്റാണ് നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ കെ ശോഭന അവതരിപ്പിച്ചത്.
കണ്ണൂര്‍ വിമാനത്താവളം പൂര്‍ത്തീകരിക്കുന്നതു ലക്ഷ്യമിട്ടുള്ള  വികസന പ്രവൃത്തികള്‍ മുന്‍നിര്‍ത്തിയുള്ള  ബജറ്റാണ് അവതരിപ്പിച്ചത്. നഗരമധ്യത്തില്‍ കൊക്കയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ ആറ് ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ പ്രാരംഭ പ്രവര്‍ത്തനത്തിന് ഒരു കോടി രൂപ മാറ്റി വച്ചിട്ടുണ്ടണ്ട്. നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ദ്രവ, മാലിന്യ സംസ്‌കരണത്തിനു 80 ലക്ഷം രൂപയും കരിത്തൂര്‍പറമ്പില്‍ വാതക ശ്മശാനത്തിനു മുപ്പതു ലക്ഷം രൂപയും അഴുക്കുചാല്‍ പ്രശ്‌നം പരിഹരിക്കുന്നതിനു മട്ടന്നൂര്‍ മഹാദേവക്ഷേത്രം റോഡ് മുതല്‍ വട്ടച്ചിറ വയല്‍ വഴി ഫുട്പാത്ത് നിര്‍മിക്കാന്‍ 45 ലക്ഷം രൂപയും മാറ്റി വച്ചിട്ടുണ്ടണ്ട് .
വരള്‍ച്ചാ സമയങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ 140 ലക്ഷം രൂപ മാറ്റിവച്ചു. അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിക്കായി രണ്ടണ്ടര കോടി രൂപയുടെ കര്‍മ്മപദ്ധതി തയാറാക്കി. നഗരസഭ ജീവനകാര്‍ക്കു ക്വാര്‍ട്ടേഴ്‌സ് പണിയാന്‍ പത്തു ലക്ഷം രൂപയും വകയിരുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ പാലിച്ച  നടപടി ക്രമങ്ങളുടെ ഭാഗമായാണു സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ കഴിയാതിരുന്നത്. അതിനാല്‍  2015-16 വര്‍ഷത്തെ പുതുക്കിയ ബജറ്റും 2016-17 വര്‍ഷത്തെ മതിപ്പു ബജറ്റുമാണ് അവതരിപ്പിച്ചത്.
എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷവും അവതരിപ്പിച്ച ബജറ്റിന്റെ തനി പകര്‍പ്പാണെന്നും ചര്‍ച്ച മറ്റൊരു ദിവസത്തേക്കു മാറ്റിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും  ചെയര്‍മാന്‍ തയാറാവാത്തതിനെ തുടര്‍ന്നു പ്രതിപക്ഷ കൗണ്‍സലര്‍മാര്‍ ചര്‍ച്ച ബഹിഷ്‌കരിച്ചു.
ജനങ്ങളോട് ഉത്തരവാദിത്വം ഇല്ലാത്തതിനാലാണു ബജറ്റ് ചര്‍ച്ച പ്രതിപക്ഷം ബഹിഷ്‌കരിച്ചതെന്ന് ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചര്‍ച്ചക്ക് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കു സംസാരിക്കാന്‍ സമയം അനുവദിച്ചത് എതിര്‍ത്തിരുന്നില്ലെന്നും അന്ധമായ രാഷ്ട്രീയ വിരോധം വച്ചാണ് പ്രതിപക്ഷം പ്രവര്‍ത്തിച്ചതെന്നും ചെയര്‍മാന്‍ പറഞ്ഞു.  
ബജറ്റില്‍ ചെയ്യോട്ട് വയലിലെ മാലിന്യ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ഒരു നിര്‍ദേശവും അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്നു പ്രതിപക്ഷം ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്ന  ബജറ്റാണ് അവതരിപ്പിച്ചതെന്നു പ്രതിപക്ഷ കൗണ്‍സിലര്‍മാരായ പി.വി ധനലക്ഷ്മി, ഇ.പി ശംഷുദ്ദീന്‍, വി.എന്‍ മുഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.