2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

മടിക്കൈ മസ്ജിദിന് തീവച്ച സംഭവം; പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുമെന്ന് ഡിവൈ.എസ്.പി

കാഞ്ഞങ്ങാട്: മടിക്കൈ ചാളക്കടവ് എരിക്കുളത്തെ മസ്ജിദ് തീവച്ച് നശിപ്പിച്ച സംഭവത്തില്‍ ഒന്നര മാസമായിട്ടും പ്രതികളെ കണ്ടെത്താത്ത സാഹചര്യത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ടി.എന്‍ സജീവ് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിലുള്ള നിവേദക സംഘത്തിന് ഉറപ്പ് നല്‍കി.
കഴിഞ്ഞ ജനുവരി 23ന് നടന്ന തീവയ്പ്പ് സംഭവത്തില്‍ നാളിതുവരെയായി പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ നിലവിലെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതേതുടര്‍ന്നാണ് സംയുക്ത ജമാഅത്ത് പരിധിയിലുള്ള മടിക്കൈ പഞ്ചായത്തിലുള്ള ഏഴ് ജമാഅത്തുകള്‍ ചേര്‍ന്ന് ആക്ഷന്‍ കമ്മറ്റിക്ക് രൂപം നല്‍കിയത്.
സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ജന. സെക്രട്ടറി ബശീര്‍ വെള്ളിക്കോത്ത്, ജമാഅത്ത് പ്രതിനിധികളായ ശരീഫ് എന്‍ജിനീയര്‍, അബ്ദുല്ല മുണ്ടോട്ട്, എം.എ അമീര്‍, സൈഫുദ്ദീന്‍ മാസ്റ്റര്‍, മുബാറക് എരിക്കുളം, പി.സി അബൂബക്കര്‍, ബി.കെ യുസുഫ് ഹാജി എന്നിവരടങ്ങിയ സംഘമാണ് ഡിവൈ.എസ്.പിയെ നേരില്‍ക്കണ്ട് നിവേദനം നല്‍കിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.