2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മടവൂര്‍ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികളായി

കിളിമാനൂര്‍ : ഈ മാസം 21 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലും എല്‍ .ഡി .എഫിനും യു .ഡി .എഫിനും സ്ഥാനാര്‍ഥികളായി.നിലവിലെ അംഗങ്ങള്‍ മരണപെട്ടതിനെ തുടര്‍ന്ന് സീമന്തപുരം ,പടിഞ്ഞാറ്റേല വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
സീമന്തപുരം വാര്‍ഡില്‍ യു .ഡി .എഫിന് വേണ്ടി എം .ആര്‍. ജയകൃഷ്ണനും എല്‍. ഡി .എഫിന് വേണ്ടി രജനി ആര്‍ .രഞ്ചിത്തും പടിഞ്ഞാറ്റേല വാര്‍ഡില്‍ എല്‍ .ഡി .എഫിന് വേണ്ടി എം .സിദ്ധിഖും യു .ഡി .എഫിന് വേണ്ടി എം .എ .നൗഷാദും ആണ് രംഗത്തുള്ളത് .15 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തില്‍ യു. ഡി .എഫിന് ആറും എല്‍ .ഡി .എഫിന് നാലും  ബി .ജെ .പിക്ക്  മൂന്നും അംഗങ്ങളാണ് ഉണ്ടായിരുന്നത് .
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീമന്തപുരം വാര്‍ഡില്‍ സ്വതന്ത്രന്‍ ആയിരുന്ന  രഞ്ജിത്തും ,പടിഞ്ഞാറ്റേലയില്‍ നിന്നും യു. ഡി എഫിലെ  ഷറഫുദ്ദീനും ആണ് വിജയിച്ചത് .നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് പഞ്ചായത്ത് ഭരണത്തെ സ്വാധീനിക്കും.അതിനാല്‍ വാശിയേറിയ മത്സരമാകും രണ്ടു കൂട്ടരും നടത്തുക .ബി .ജെ .പി യും മത്സര രംഗത്തുണ്ടാവുമെങ്കിലും ഇടതു വലതു മുന്നണികളായിരിക്കും  മുഖാമുഖം ഏറ്റുമുട്ടുന്നത് .നാമ നിര്‍ദ്ദേശ പത്രികകളുടെ  സൂഷ്മ പരിശോധന ഇന്ന് നടക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.