2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

മഞ്ചേരി റഷീദ് സീനത്ത് ഏഷ്യന്‍ ഫാഷന്‍ ഫെസ്റ്റില്‍ വന്‍ തിരക്ക്

മഞ്ചേരി: വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ അവതരിപ്പിക്കുന്ന മഞ്ചേരി റഷീദ് സീനത്ത് സെലിബ്രേഷ്യ ഫെസ്റ്റില്‍ വന്‍ ജനത്തിരക്ക്. റമദാന്‍ വസ്ത്ര വിപണിയോടനുബന്ധിച്ചു തുര്‍ക്കി, മലേഷ്യ, തായ്‌ലന്റ്, ഇന്തോനേഷ്യ, ജപ്പാന്‍, ചൈന, കൊറിയ, വിയറ്റ്‌നാം, അറബ് രാജ്യങ്ങള്‍, ഇന്ത്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ ഫാഷന്‍ വസ്ത്രങ്ങളുടെ മികച്ച ശേഖരമാണ് മേളയുടെ ആകര്‍ഷണം.

വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്യുകയും ജോലി ചെയ്യുകയും ചെയ്യുന്ന മലയാളി സമൂഹത്തിനു മികച്ച ഫാഷനോടു പ്രത്യേക താല്‍പര്യമുണ്ടെന്നും അതു മികച്ച ഗുണനിലവാരത്തിലും വിലക്കുറവിലും അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് സെലിബ്രേഷ്യ മേളയുടെ വിജയമെന്നും റഷീദ് സീനത്ത് വെഡ്ഡിങ് മാള്‍ ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ സീനത്ത് റഷീദ് അഭിപ്രായപ്പെട്ടു.
അറബ് രാജ്യങ്ങളില്‍നിന്നുള്ള അബായ ഹിജാബ്, പര്‍ദ, സ്‌കാര്‍ഫ് എന്നിവയ്ക്കു പുറമേ പ്രത്യേക അറേബ്യന്‍ ഫാന്‍സി ഗൗണുകള്‍, അറബ്-വെസ്റ്റേണ്‍ വസ്ത്രങ്ങള്‍ തുടങ്ങിയവ മേളയുടെ പ്രത്യേകതയാണ്. മുഅല്ലിം, മുതഅല്ലിം വിഭാഗത്തിനായി കൊറിയ, ജപ്പാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍നിന്നുള്ള വൈറ്റ് സാറ്റിന്‍ വസ്ത്രങ്ങളുടെ വിവിധ നിരയുമുണ്ട്. കന്തൂറ, തോപ്പ് നൗ, അഗാള്‍, ഓയില്‍ ഷാള്‍, വൈറ്റ് ധോത്തികള്‍, ഒമാന്‍, തുര്‍ക്കി, ബംഗ്ലാദേശ് തൊപ്പികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

പെണ്‍കുട്ടികള്‍ക്കായി വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഇന്‍ഡോ-വെസ്റ്റേണ്‍ വസ്ത്രങ്ങള്‍, സാറാറ ഗറാറ, മാക്‌സി ഫിറ്റ് ടോപ്പുകള്‍, ബെല്‍ സ്ലീവ് ടോപ്പുകള്‍ എന്നിവയുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങള്‍ക്കും യോജിച്ച ഇന്ത്യന്‍, വിദേശ ബ്രാന്‍ഡഡ് വസ്ത്രങ്ങളും ലഭ്യമാണ്. തറാവീഹ് നിസ്‌കാരത്തിനു ശേഷം രാത്രി 11 വരെ മാള്‍ തുറന്നു പ്രവര്‍ത്തിക്കും. നോമ്പ് തുറക്കുന്നതിനും നിസ്‌കാരങ്ങള്‍ക്കുമുള്ള സൗകര്യങ്ങളും ലഭ്യമാണ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.