2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മജീദ് ഹാജിയുടെ വീട്ടുമുറ്റത്ത് മുന്തിരി കായ്ച്ചു

മുന്തിരിക്കുല നേരിട്ടു കാണാന്‍ കൗതുകത്തോടെ കുട്ടികളെത്തി

ചെറുവത്തൂര്‍: ചന്തേരയിലെ മജീദ് ഹാജിയുടെ വീട്ടുമുറ്റത്ത് മുന്തിരി കായ്ച്ചതു നാട്ടുകാര്‍ക്ക് കൗതുകമായി. ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ.എല്‍.പി സ്‌കൂളിനു സമീപത്തെ എം.എ മജീദ് ഹാജിയുടെ വീട്ടുമുറ്റത്താണു മുന്തിരി കായ്ച്ചു തുടങ്ങിയത്. ഏതാനും മാസം മുമ്പ് പയ്യന്നൂരിലെ പ്രദര്‍ശന നഗരിയില്‍ നിന്നാണ് ഇദ്ദേഹം മുന്തിരി തൈ വാങ്ങിയത്. തൈ പച്ചപിടിക്കുമെന്ന പ്രതീക്ഷയൊന്നും മജീദ് ഹാജിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ വള്ളി നന്നായി വളര്‍ന്നു. അതിനു പടര്‍ന്നു കയറാന്‍ വീട്ടുമുറ്റത്ത് പന്തലും ഒരുക്കി. പക്ഷെ ഇതിനു എന്തു വള പ്രയോഗം നടത്തണമെന്ന കാര്യത്തില്‍ യാതൊരു നിശ്ചയവും ഉണ്ടായിരുന്നില്ല. ഒരു സുഹൃത്ത് നിര്‍ദേശിച്ചത് പ്രകാരം എല്ല് പൊടി വളമായി നല്‍കി. ഒരു മാസം മുന്‍പാണ് വള്ളിയില്‍ കുലകള്‍ കണ്ടുതുടങ്ങിയത്. മുന്തിരി പാകമായി വരുന്നതേയുള്ളൂ.
സ്‌കൂളിനു തൊട്ടടുത്ത വീട്ടുമുറ്റത്ത് മുന്തിരി കായ്ച്ചത് കാണാന്‍ ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.