2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

 മങ്കര ചിറയില്‍ വിഷം കലക്കി; മീനുകള്‍ ചത്തുപൊങ്ങി

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തും വടക്കാഞ്ചേരി നഗരസഭയും അതിര്‍ത്തി പങ്കിടുന്ന മങ്കര കിഴക്കേ പാടശേഖരത്തുള്ള വാഴാനി പുഴയുടെ ഭാഗമായ മങ്കര ചിറ തകര്‍ത്ത് വെള്ളമൂറ്റി കളഞ്ഞ് വിഷം കലക്കി മീന്‍പിടിച്ച നിലയില്‍ കണ്ടെത്തി. മേഖലയിലെ നൂറുകണക്കിനാളുകള്‍ കുളിയ്ക്കാനും അലക്കാനുമൊക്കെ ആശ്രയിച്ചിരുന്നത് പുഴയിലെ ഈ കടവിലെ വെള്ളമായിരുന്നു. വെള്ളം പൂര്‍ണമായും ഒഴുകി പോയതോടെ ഇവരെല്ലാം പ്രതിസന്ധിയിലായി. കാലികളെ കുളിപ്പിയ്ക്കുന്നതിന് പോലും വെള്ളമില്ലാത്ത സ്ഥിതിവിശേഷമാണ്.  പുഴയിലെ കുണ്ടുകളില്‍ അവശേഷിക്കുന്ന വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചെറുതും വലുതുമായ മീനുകള്‍ ചത്ത് പൊന്തി ദുര്‍ഗന്ധം വമിയ്ക്കുന്ന അവസ്ഥയാണ്. ആറ് അടിയോളം പൊക്കത്തില്‍ ചിറയില്‍ വെള്ളമുണ്ടായിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. വാഴാനി ഡാമില്‍ നിന്ന് വെള്ളം തുറന്ന് വിടാന്‍ ഇനി മാര്‍ച്ച് മാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ചിറ തകര്‍ത്ത് വിഷം കലക്കിയ സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് കര്‍ഷക സമൂഹവും, നാട്ടുകാരും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.