2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

മഖാംകത്തിക്കല്‍: പ്രതിഷേധ ധര്‍ണ നടത്തി

മുഴപ്പിലങ്ങാട്: സീതിന്റെപള്ളി ആയിരാസി മഖാം തീവച്ചു നശിപ്പിച്ച യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സീതിന്റെപള്ളി മഹല്ല് കമ്മിറ്റിയും ധര്‍മടം റെയിഞ്ച് മാനേജ്‌മെന്റ് കമ്മിറ്റിയും സംയുക്തമായി പ്രതിഷേധ ധര്‍ണ നടത്തി. സുന്നി യുവജന സംഘം ജില്ലാ ജനറല്‍സെക്രട്ടറി ഇബ്രാഹിം ബാഖവി പൊന്ന്യം ഉദ്ഘാടനം ചെയ്തു. നാസര്‍ മലാണ്ടി അധ്യക്ഷനായി. അബ്ദുല്ല ലത്തീഫി, ഷാക്കിര്‍ തോട്ടീക്കല്‍, ഷമീര്‍ അമാനി, ടി. റഹീം, മുഹമ്മദലി അമാനി, വി. റഹീം, ഹഫീസ് മുഴപ്പിലങ്ങാട്, നിയാസ്, നബീദ്, ടി.സി സലീം, പി. മുസ്തഫ, പി.കെ അഷ്ഫാഖ് സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.