2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

മക്ക ഹറമിലെ ആദ്യ ജുമുഅയുടെ നിറവില്‍ മലയാളി ഹാജിമാര്‍; മദീന ഹാജിമാരുടെ മക്ക യാത്ര തുടരുന്നു

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: കേരളത്തില്‍ നിന്നും ഹജ്ജിനെത്തിയ ഹാജിമാര്‍ ആദ്യ ജുമുഅയില്‍ പങ്കു കൊണ്ടു.

ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന ഇത് വരെ മക്കയിലെത്തിയ 1230 ഹാജിമാരാണ് ആദ്യ ജുമുഅയില്‍ പങ്കെടുത്തത്.

ഇതിനകം ഇന്ത്യയില്‍ നിന്നും ഏകദേശം ഒരു ലക്ഷത്തിനടുത്ത് തീര്‍ഥാടകരാണ് പുണ്യ ഭൂമിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

മലയാളികളടക്കമുള്ള ഹാജിമാരുടെ മുഖത്തു വിശുദ്ധ ഹറമിലെ ആദ്യ ജുമുഅയില്‍ പങ്കെടുത്ത സന്തോഷം പ്രകടമായിരുന്നു.

ഹറം പള്ളിയുടെ മുന്‍ഭാഗത്തും, ഉള്‍ഭാഗത്തും ഇടം പിടിക്കാന്‍ മലായിക്കടക്കമുള്ള ഇന്ത്യന്‍ ഹാജിമാര്‍ നേരത്തെ തന്നെ പള്ളിയിലേക്ക് പുറപ്പെട്ടിരുന്നു.

ഇവരുടെ താമസ സ്ഥലത്തു നിന്നും ഹറം പള്ളിയിലേക്ക് 24 മണിക്കൂറും സദാ സമയവും ബസ് സൗകര്യം ഏര്‍പ്പെടുത്തിയതിനാല്‍ അതി രാവിലെ മുതല്‍ തന്നെ പള്ളിയിലേക്ക് യാത്ര പോകാന്‍ വലിയൊരു അനുഗ്രഹമായി.

മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ഹറം ഇമാം ഡോ: ശൈഖ് മാഹിര്‍ ഹമദ് അല്‍ മുഅയിഖിലി ഖുതുബക്കും ജുമുഅ നിസ്‌കാരത്തിനും നേതൃത്വം നല്‍കി.

മക്കയില്‍ ശക്തമായ ചൂട് അനുഭവപ്പെടുന്നതിനാല്‍ ഹാജിമാര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശവുമായി അധികൃതര്‍ രംഗത്തുണ്ട്. ഇന്നലെ വെള്ളിയാഴ്ച്ച 42 ഡിഗ്രിയില്‍ അധികമാണ് മക്കയിലെ ചൂട്. വരും ദിവസങ്ങളില്‍ ഇത് ക്രമാതീതമായി ഉയരുമെന്നും നിര്‍ജ്ജലീകരണം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കൂടാതെ ഇവര്‍ക്ക് ഏറ്റവും അനുഗ്രഹമായി മാറുന്നത് മലയാളി സന്നദ്ധ സേവക സംഘങ്ങളുടെ ഇടപെടലുകളാണ്. ഹറമിലേക്കും തിരിച്ചും പ്രായമായവരെയും മുതിര്‍ന്നവരെയും എത്തിക്കുന്നതിലും സഹായം ചെയ്യുന്നതിലും സന്നദ്ധ സേവകര്‍ പ്രത്യേകം ശ്രദ്ധ കൊടുക്കുന്നത് ഏറെ പ്രശംസനീയം തന്നെയാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഇതിനകം ഏഴു ലക്ഷത്തിലധികം തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ തീര്‍ഥാടകരില്‍ അറുപത്തിനായിരത്തോളം പേര്‍ മക്കയിലാണ്.

നേരത്തെ മദീനയിലെത്തിയ തീര്‍ഥാടകരില്‍ ഭൂരിഭാഗവും മക്കയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഇരുപത്തിനായിരത്തില്‍ താഴെയുള്ള ഹാജിമാര്‍ മാത്രമാണ് മദീനയിലുള്ളത്. ഇവര്‍ അടുത്ത ദിവസങ്ങളില്‍ മക്കയിലേക്ക് എത്തിച്ചേരും.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.