2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മക്കയില്‍ വ്യാജ സംസം ഫാക്ടറി; നാലു പേര്‍ പിടിയില്‍

ജിദ്ദ: മക്കയിലെ ജിഅറാനയില്‍ സഊദി രഹസ്യ പൊലിസ് നടത്തിയ പരിശോധനയില്‍ വ്യാജ സംസം ഫാക്ടറി കണ്ടെത്തി. ഒറിജിനല്‍ സംസം കാനിന്റെയും സ്റ്റിക്കറിന്റെയും ഡ്യൂപ്ലിക്കറ്റുകള്‍ ഇറക്കി അതില്‍ സാധാരണ വെള്ളം നിറച്ചാണ് സംസം എന്ന വ്യാജേന വില്‍പന നടത്തിയിരുന്നത്.

ഇതുമായി ബന്ധപ്പെട്ട് നാലു യെമനി സംഘത്തെയും പൊലിസ് പിടികൂടി. വിദേശ യാത്രക്കാര്‍ക്ക് വിമാനത്തില്‍ സംസം കൊണ്ട് പോകാനുള്ള പാക്കറ്റുകളിലാണു ഇവ നിറച്ചിരിക്കുന്നത്. ധാരാളം ഉംറ തീര്‍ത്ഥാടകര്‍ ഇവരുടെ വഞ്ചനയിലകപ്പെട്ടിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. എയര്‍പ്പോര്‍ട്ടുകളില്‍ ഔദ്യോഗിക സംസം കൗണ്ടറുകള്‍ ഉണ്ടായിരിക്കേ സമയ ലാഭവും മറ്റും നോക്കി പുറമേ നിന്നുള്ളവരില്‍ നിന്നും വാങ്ങുന്ന ഉംറ ഗ്രൂപ്പുകള്‍ ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിരിക്കാന്‍ സാധ്യതകള്‍ ഏറെയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.