2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മക്കയില്‍ വിഖായ സംഗമവും സമസ്ത നേതാക്കള്‍ക്ക് സ്വീകരണവും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

മക്ക: ഹജ്ജ് സേവനത്തിലേര്‍പ്പെട്ട വിഖായ അംഗങ്ങളുടെ സംഗമവും മക്കയിലെത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടങ്ങളുടെയും നേതാക്കള്‍ക്കുള്ള സ്വീകരണവും വ്യാഴാഴ്ച്ച രാത്രി മക്കയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സമസ്ത കേരള ഇസ്‌ലാമിക് സെന്ററിന്റെ (എസ്.കെ.ഐ.സി) നേതൃത്വത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനം സമസ്ത പ്രസിഡന്റ് ശൈഖുന സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബ്ദുര്‍ഹ്മാന്‍ ഫൈസി പാതിരാമണ്ണ, തുടങ്ങിയവരടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News